നഴ്‌സ് മുതല്‍ ആപ്പിള്‍ പറിക്കുന്ന ജോലി വരെ; കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി


പ്രതീകാത്മക ചിത്രം | Photo:gettyimages.in

മൂവാറ്റുപുഴ: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത സംഘം ഓഫീസ് പൂട്ടി മുങ്ങി. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. ജങ്ഷനു സമീപം നാസ് റോഡില്‍ കാനറാ ബാങ്കിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന പെന്റാ ഓവര്‍സീസ് റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് പൂട്ടിയത്. ഇവര്‍ക്കെതിരേ 11 പേര്‍ എറണാകുളം റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി. വിശദമായ മൊഴി രേഖപ്പെടുത്തി കേസെടുക്കാന്‍ മൂവാറ്റുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസിനെ എസ്.പി. ചുമതലപ്പെടുത്തി. തുടര്‍ന്ന് പരാതിക്കാര്‍ മൂവാറ്റുപുഴ സ്റ്റേഷനിലെത്തി തെളിവുകള്‍ സഹിതം മൊഴി നല്‍കി.

തൊടുപുഴ സ്വദേശി ജി. സിജുവും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പത്തു പേരുമാണ് പരാതി നല്‍കിയിരിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ പരാതിക്കാരില്‍നിന്ന് വാങ്ങിയത്. തൊഴില്‍ വിസ നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് കനേഡിയന്‍ സര്‍ക്കാര്‍ തൊഴില്‍ വിസ നിര്‍ത്തലാക്കിയെന്നും തത്കാലം സന്ദര്‍ശക വിസ നല്‍കാമെന്നുമായി. കാനഡയില്‍ എത്തിയ ശേഷം ഇത് തൊഴില്‍ പെര്‍മിറ്റാക്കി നല്‍കാന്‍ അവിടെ ആളുണ്ടെന്നും പറഞ്ഞു.

ഏപ്രില്‍ 27-നു ശേഷം ഓഫീസ് തുറന്നിട്ടില്ലെന്നും ഇവിടത്തെ സാധനങ്ങളെല്ലാം മാറ്റിയെന്നും പരാതിക്കാര്‍ പറഞ്ഞു. വിസയ്ക്കായി രണ്ട് മുതല്‍ അഞ്ച് ലക്ഷം വരെ മുന്‍കൂര്‍ അടച്ചവരുണ്ട്. 10 ലക്ഷമാണ് ആവശ്യപ്പെട്ടിരുന്നത്. ആദ്യ ഗഡുവായി രണ്ട് ലക്ഷവും ശേഷിക്കുന്ന എട്ട് ലക്ഷം വിസ അടിച്ച ശേഷവും നല്‍കണമെന്നായിരുന്നു വ്യവസ്ഥ.

280-ഓളം പേരുടെ പണം ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ടെന്ന് പരാതിക്കാരനായ മൂവാറ്റുപുഴ തോട്ടുപാട് വീട്ടില്‍ സന്തോഷ് മാത്യു പറയുന്നു. ആറ് മാസത്തിനകം ജോലി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും ജോലി ലഭിച്ചില്ല. സംഘത്തില്‍ പെട്ട ഒരാള്‍ വിദേശത്തേക്ക് കടന്നുവെന്നും മറ്റൊരാള്‍ ബിസിനസ് നടത്തുന്നുണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു.

പണം മടക്കിനല്‍കാന്‍വണ്ടിച്ചെക്കും

ഇതിനിടെ ഏപ്രില്‍ 26-ന് ഓഫീസിലെത്തി പണം ആവശ്യപ്പെട്ടവരെ മര്‍ദിക്കാനും ശ്രമം നടന്നു. ഇത് പോലീസ് ഇടപെടലിലാണ് അവസാനിച്ചത്. തുടര്‍ന്ന് നല്‍കാനുള്ള പണത്തിന് ചെക്ക് നല്‍കി. എന്നാല്‍, നല്‍കിയ ചെക്കുകള്‍ പണമില്ലാതെ മടങ്ങി.

നഴ്സ് മുതല്‍ ആപ്പിള്‍ പറിക്കുന്നവര്‍ വരെ

നഴ്സ് മുതല്‍ തോട്ടത്തില്‍ ആപ്പിള്‍ പറിക്കാനുള്ള ജോലിവരെ വാഗ്ദാനം ചെയ്തിരുന്നു. ആപ്പിള്‍ പറിക്കാന്‍ അറിയാമെന്നു കാണിക്കാന്‍ വട്ടവടയില്‍ പോയി മുന്തിരി പറിക്കുന്നതിന്റെ ചിത്രം എടുത്ത് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച് പലരും ഇത്തരത്തില്‍ പടം എടുത്ത് കൊടുത്തിട്ടുണ്ട്. ഫാം വര്‍ക്ക് എന്ന പേരില്‍ എത്തുന്നവര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം വേണ്ടെന്നാണ് അറിയിച്ചിരുന്നത്. 20 മുതല്‍ 55 വയസ്സുവരെയുള്ളവര്‍ക്ക് ജോലി എന്നായിരുന്നു വാഗ്ദാനം.

Content Highlights: Recruitment Firm promises Canada jobs, pockets crores

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented