വീട്ടിൽ അതിക്രമിച്ചു കയറി 9-കാരിയെ പീഡിപ്പിച്ചു; 57-കാരന് 34 വർഷം കഠിനതടവ്


കുട്ടിയുടെ പിതാവുമായി മദ്യപിച്ച് അബോധാവസ്ഥയിലായ ശേഷം സഹോദരനെ മിഠായി വാങ്ങാൻ അയച്ചായിരുന്നു കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയതെന്നാണ് കേസ്.

സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ 57-കാരന് 34 വർഷം കഠിനതടവും 70,000 രൂപ പിഴയും. വെയിലൂർ, മുണ്ടക്കൽ ലാലി ഭവനിൽ സതീശനെ(57)യാണ് ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി. പി. പ്രഭാഷ് ലാൽ ശിക്ഷിച്ചത്.

2012 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾക്കൊപ്പം താമസിച്ചു വന്ന കുട്ടിയെ വീട്ടിൽ വെച്ചായിരുന്നു ഇയാൾ പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവിനൊപ്പം മദ്യപിച്ച് അബോധാവസ്ഥയിലായ ശേഷം സഹോദരനെ മിഠായി വാങ്ങാൻ അയച്ചശേഷം കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നെന്നാണ് കേസ്. ബഹളം കേട്ട് പിതാവ് എഴുന്നേറ്റപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ പറയുന്നു.

വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം കഠിനതടവ്, ബലാത്സംഘ ശ്രമത്തിന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴതുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം കഠിനതടവ്, പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും, പിഴതുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവ്, കുട്ടിയെ ആവർത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കുറ്റത്തിന് പത്തുവർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും, പിഴതുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവുമാണ് കോടതി ശിക്ഷ വിധിച്ചത്.

പിഴത്തുക കെട്ടിവെക്കുന്ന സാഹചര്യത്തിൽ ഇരുപതിനായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് നൽകണണമെന്നും ഉത്തരവിൽ പറയുന്നു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്നകാലം ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്.

കേസിൽ പ്രോസിക്യൂഷൻ പതിനഞ്ച് സാക്ഷികളെ വിസ്തരിക്കുകയും മുപ്പത്തൊൻപത് രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.

Content Highlights: rape in attingal - 57 year old man get 34 years imprisonment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented