16കാരിയെ ലഹരിമരുന്നുനല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന ഒരാള്‍കൂടി അറസ്റ്റില്‍


അരുൺ

എലത്തൂര്‍: പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പുറക്കാട്ടിരി വെള്ളച്ചുംകണ്ടി അരുണ്‍ (27) നെയാണ് ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. സംസ്ഥാനത്തിനുപുറത്ത് ഒരുമാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി വയനാട്ടിലെ രഹസ്യകേന്ദ്രത്തില്‍ വ്യാഴാഴ്ച എത്തിയപ്പോഴാണ് പിടികൂടിയത്.

വാട്‌സാപ്പ് സീക്രട്ട് ചാറ്റ് സംവിധാനത്തിലൂടെ മാത്രം സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്തുന്നതിനാല്‍ ഇയാളെ പിന്തുടരാന്‍ പോലീസിന് ആദ്യഘട്ടത്തില്‍ കഴിഞ്ഞിരുന്നില്ല. കൊലപാതകശ്രമത്തിന് ഇയാളുടെപേരില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസുമുണ്ട്.

നഗരത്തിലെ സ്‌കൂളില്‍ ടി.സി. വാങ്ങാന്‍ പോയ ഉള്ളിയേരി സ്വദേശിയായ പെണ്‍കുട്ടിയെ ജൂലായ് ആറിനാണ് മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയത്. മുഖ്യപ്രതി പുറക്കാട്ടിരി ബൈത്തുല്‍ നൂര്‍ വീട്ടില്‍ അബ്ദുല്‍ നാസറിനെ ബെംഗളൂരുവില്‍ നിന്ന് ജൂലായ് എട്ടിന് പെണ്‍കുട്ടിയോടൊപ്പം പിടികൂടിയിരുന്നു. സംഘത്തില്‍പ്പെട്ട പെരിയായില്‍ സുബിന്‍ (22), കൊളത്തൂര്‍ കുന്നത്ത് താഴെകുനി സിറാജ് (38) എന്നിവരും പിന്നീട് അറസ്റ്റിലായി. പെണ്‍കുട്ടിയെ പ്രേമം നടിച്ച് സംഘത്തിന്റെ വലയിലെത്തിച്ച യുവാവുള്‍പ്പെടെ രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.

ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാര്‍, സി.കെ. സുജിത്ത്, ബിജുമോഹന്‍, എസ് ദീപ്തീഷ്, ഡന്‍സാഫ് അസിസ്റ്റന്റ് എസ്.ഐ. മനോജ് എടയേടത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അര്‍ജുന്‍, അജിത്ത് കാരയില്‍, സുനോജ്, സൈബര്‍ വിദഗ്ധന്‍ പി.കെ. വിമീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Content Highlights: rape case, one more accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented