ഭര്‍ത്താവുമായി പിരിഞ്ഞ വീട്ടമ്മയെ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പോലീസുകാരനെതിര കേസ്


1 min read
Read later
Print
Share

നഗ്‌നവീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴുവര്‍ഷമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

അരുവിക്കര: വീട്ടമ്മയുടെ നഗ്‌നവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിന് പോലീസുകാരനെതിരേ കേസെടുത്തു. അരുവിക്കരയ്ക്കു സമീപം കാച്ചാണി സ്‌നേഹവീട്ടില്‍ സാബു പണിക്കര്‍ക്ക്(48) എതിരേയാണ് അരുവിക്കര പോലീസ് കേസെടുത്തത്. വിജിലന്‍സില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണിയാള്‍.

ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന യുവതിയെ ഇയാള്‍ ഉപദ്രവിച്ചെന്നാണ് കേസ്. വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴുവര്‍ഷമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കി. പ്രതി ഒളിവിലാണെന്ന് അരുവിക്കര സി.ഐ. ഷിബുകുമാര്‍ പറഞ്ഞു.

Content Highlights: rape case against police officer

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.

നീലേശ്വരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പരാക്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍ | വീഡിയോ

Sep 22, 2023


delhi murder

2 min

രണ്ടുപേര്‍ക്കും സഹപ്രവര്‍ത്തകയെ ഇഷ്ടം, 9 ലക്ഷം രൂപ കടം; സീനിയര്‍ ഓഫീസറെ കൊന്ന് കുഴിച്ചിട്ട് യുവാവ്

Sep 21, 2023


rape

1 min

ഹരിയാണയില്‍ മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; അക്രമം കുടുംബാംഗങ്ങളെ കെട്ടിയിട്ടശേഷം

Sep 22, 2023


Most Commented