രണ്ടുസ്ത്രീകളുടെ പീഡനപരാതി, സിഐയ്ക്കായി തിരച്ചില്‍; ഭാര്യയ്ക്കും മകള്‍ക്കും എതിരേ കേസ്


പ്രതീകാത്മക ചിത്രം | മാതൃഭൂമി

നെടുമങ്ങാട്: രണ്ടു സ്ത്രീകളെ പീഡനത്തിന് ഇരയാക്കി എന്ന കേസില്‍ പ്രതിയായ പോലീസുദ്യോഗസ്ഥന്‍ എ.വി.സൈജുവിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ കഴിഞ്ഞദിവസം ഇയാളുടെ ഭാര്യക്കും മകള്‍ക്കുമെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തിരുന്നു. സസ്‌പെന്‍ഷനിലായ സൈജു ഒളിവിലാണ്.

കൊച്ചി കണ്‍ട്രോള്‍ റൂം സി.ഐ. ആയ സൈജു, നെടുമങ്ങാട്, മലയിന്‍കീഴ് സ്റ്റേഷനുകളില്‍ എസ്.എച്ച്.ഒ. ആയിരിക്കവെയാണ് പീഡനക്കേസില്‍ പ്രതിയായത്. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ഒളിവില്‍ ഇരുന്നുകൊണ്ടുതന്നെ നെടുമങ്ങാട് സ്റ്റേഷനിലെ കേസില്‍ എ.വി.സൈജു മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും അന്വേഷണസംഘം മനസ്സിലാക്കിയിട്ടുണ്ട്.

പനവൂര്‍ സ്വദേശിനിയാണ് നെടുമങ്ങാട് സ്റ്റേഷനില്‍ സൈജുവിനെതിരേ കേസ് നല്‍കിയിരിക്കുന്നത്. സമാനമായി മലയിന്‍കീഴ് സ്റ്റേഷനിലും കേസുണ്ട്. ഇതില്‍ മുന്‍കൂര്‍ ജാമ്യമെടുത്തപ്പോഴാണ് നെടുമങ്ങാട് സ്റ്റേഷനിലും പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. മലയിന്‍കീഴ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് വനിതാഡോക്ടറെ പീഡിപ്പിച്ചെന്ന കേസുണ്ടായത്. ഈ കേസില്‍ ഏപ്രില്‍ മാസത്തില്‍ സൈജു ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടി. ഇതിനെതിരേ വനിതാ ഡോക്ടര്‍ സുപ്രീംകോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്.

Content Highlights: rape case against police circle inspector


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented