സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ. photo: qazicalicut
കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്കെതിരേ പീഡനപരാതി. കണ്ണൂര്‍ സ്വദേശിനി കോഴിക്കോട് വനിതാസ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്തത്. രണ്ടാംഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നം പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കി രണ്ടുവര്‍ഷത്തിനിടയില്‍ പലതവണയായി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ഐ.പി.സി. 376-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പരപ്പനങ്ങാടി ആനങ്ങാടിയിലെ ഖാസിയുടെ വീടിനുമുന്നിലെ സന്ദര്‍ശകര്‍ക്കുള്ള ഷെഡില്‍വെച്ചാണ് പീഡിപ്പിച്ചതെന്നാണ് യുവതി പോലീസില്‍ മൊഴിനല്‍കിയത്. ഖാസിയുടെ ഡ്രൈവര്‍ പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
അതേസമയം, ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതാണെന്നും കോഴിക്കോട് ഖാസി ഓഫീസ് അറിയിച്ചു. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് വ്യാജ പരാതിയുമായി യുവതി രംഗത്തെത്തിയതെന്നും ഇത് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗം മാത്രാണെന്നും ഖാസി ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
Content Highlights: rape case against kozhikode quazi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..