ബാലചന്ദ്രകുമാർ | Screengrab: Mathrubhumi News
കൊച്ചി: സംവിധായകന് ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസില്‍ പോലീസിനെതിരേ പരാതിക്കാരി. കേസില്‍ ബാലചന്ദ്രകുമാറുമായി പോലീസ് ഒത്തുകളിക്കുകയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പരാതിക്കാരിയുടെ അഭിഭാഷക ആരോപിച്ചു. കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു.
സംവിധായകന് ബാലചന്ദ്രകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. സംഭവത്തില്‍ എളമക്കര പോലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ട കേസില്‍ പോലീസ് ഈ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം.
നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പീഡനക്കേസ് ഉയരുന്നത്.
Content Highlights: rape case against director balachandra kumar complainant will approach chief minister
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..