പീഡനക്കേസ് പ്രതിയായ CI 'ഒളിവില്‍', സ്റ്റേഷന്‍ കയറിയിറങ്ങി പരാതിക്കാരി; പോലീസിന്റെ ഒത്തുതീർപ്പ് ശ്രമം


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | PTI

തിരുവനന്തപുരം: സി.ഐ.ക്കെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ സ്ത്രീയെ അന്വേഷണസംഘം അകാരണമായി ബുദ്ധിമുട്ടിക്കുന്നതായി പരാതി. റൂറല്‍ പോലീസ് ജില്ലാ പ്രസിഡന്റായിരുന്ന സി.ഐ. എ.വി.സൈജുവിനെതിരേയാണ് പരാതി നല്‍കിയത്. 15 ദിവസമായിട്ടും നെടുമങ്ങാട് പോലീസ് യാതൊരു നടപടിയുമെടുത്തിട്ടില്ല.

മുമ്പ് മലയിന്‍കീഴ് സ്റ്റേഷനിലിരിക്കുമ്പോള്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലും സി.ഐ. പ്രതിയായിരുന്നു. ആ സംഭവത്തില്‍ ജാമ്യം ലഭിക്കാന്‍ വ്യാജരേഖ ചമച്ചതിന് കഴിഞ്ഞ മാസം കൊച്ചി കണ്‍ട്രോള്‍ റൂം സി.ഐ.യായിരുന്ന സൈജു സസ്പെന്‍ഷനിലായി. സൈജുവും മലയിന്‍കീഴ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന പ്രദീപും ചേര്‍ന്ന് വനിതാ ഡോക്ടര്‍ പണം ആവശ്യപ്പെട്ടു എന്ന് വ്യാജരേഖ ചമയ്ക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും കഴിഞ്ഞ മാസം 26-ന് സസ്‌പെന്‍ഡ് ചെയ്തത്.

തൊട്ടുപിന്നാലെ 29-നാണ് നെടുമങ്ങാട് സ്റ്റേഷനില്‍ പുതിയ പരാതിയെത്തുന്നത്. ഡോക്ടറെ പീഡിപ്പിച്ച സംഭവത്തില്‍ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ വീണ്ടും ക്രിമിനല്‍ക്കേസുകളില്‍പ്പെടുകയാണെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് ഉത്തരവിലുണ്ട്.

പക്ഷേ, സി.ഐ.യുടെ ജാമ്യം റദ്ദാക്കാനോ അറസ്റ്റുചെയ്യാനോ റൂറല്‍ പോലീസ് ശ്രമിച്ചിട്ടില്ല. സൈജു ഒളിവിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍, മകളെ ആക്രമിച്ചുവെന്ന് സൈജുവിന്റെ കുടുംബം സ്ത്രീക്കെതിരേ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനെന്നപേരില്‍ ആറു ദിവസമാണ് ഇവരെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചത്. കേസ് ഒത്തുതീര്‍ക്കണമെന്ന് പരാതിക്കാരിയോട് ആദ്യദിവസംതന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ പ്രതിയായ സി.ഐ.യുടെ കുടുംബം നല്‍കിയ പരാതിയില്‍ ഇവര്‍ക്കും ഭര്‍ത്താവിനുമെതിരേ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. റൂറല്‍ എസ്.പി. ഡി.ശില്പയ്ക്ക് പരാതി നല്‍കിയിട്ടും സ്ത്രീയായ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് പരാതിക്കാരി പറയുന്നത്.

അസോസിയേഷന്‍ നേതാവുകൂടിയായിരുന്ന സൈജുവിനെ സംരക്ഷിക്കാന്‍ തിരുവനന്തപുരം റൂറല്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്.

മലയിന്‍കീഴില്‍ ഡോക്ടറെ പീഡിപ്പിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥര്‍ സൈജുവിന്റെ അറസ്റ്റ് ഒഴിവാക്കാനും സംരക്ഷിക്കാനും കൂട്ടുനിന്നുവെന്ന് ആരോപണമുണ്ട്. വനിതാ ഡോക്ടര്‍ വീണ്ടും പരാതിയുമായി വന്നതോടെയാണ് വ്യാജരേഖ ചമയ്ക്കലടക്കമുള്ളത് കണ്ടെത്തുന്നത്.

Content Highlights: Rape Case Against CI AV Saiju

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
muhammed

1 min

സഹതടവുകാരന്റെ ഭാര്യയെ ജാമ്യത്തിലിറങ്ങിയ ശേഷം പീഡിപിച്ചു; 15 വര്‍ഷം കഠിനതടവ്

Sep 30, 2023


arrest

1 min

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

Sep 29, 2023


suicide

1 min

അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍: സംഭവം കോട്ടയത്ത്

Sep 30, 2023


Most Commented