കുസാറ്റ് ക്യാമ്പസ് | Photo-Mathrubhumi
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ കേസിലും രണ്ടു വിദ്യാര്‍ഥികളുടെ പേരില്‍ കടുത്ത നടപടിയുമായി കുസാറ്റ് അധികൃതര്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആറാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കെ.പി. കാളിദാസനെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കി. വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്റെ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങി.
രണ്ടുവര്‍ഷം മുമ്പ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. പോലീസ് പോക്‌സോ കേസ് എടുത്തിരുന്നു. കാളിദാസനെ വിവിധ കേസുകളില്‍ മുമ്പ് രണ്ടു തവണ കുസാറ്റ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Content Highlights: rape case accused student dismissed from cusat


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..