ബലാത്സംഗക്കേസില്‍ പ്രവാസിയുവാവ് ജയിലില്‍ കഴിഞ്ഞത് 42 ദിവസം; പരാതിക്കാരിക്കും അമ്മയ്ക്കും എതിരേ കേസ്


കോഴിക്കോട് വടകര കോട്ടപ്പള്ളി സ്വദേശിയായ യുവാവ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യഹര്‍ജിയിന്മേലാണ് കണിച്ചുകുളങ്ങരയിലെ യുവതിക്കും അമ്മയ്ക്കും കാസര്‍കോട്ടുകാരനായ യുവാവിനുമെതിരേ കേസെടുത്തത്.

പ്രതീകാത്മക ചിത്രം/മാതൃഭൂമി

മാരാരിക്കുളം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായി 42 ദിവസം ജയിലില്‍ക്കഴിഞ്ഞ പ്രവാസിയുവാവിന്റെ പരാതിയിന്മേല്‍ പരാതിക്കാരിക്കും അമ്മയ്ക്കും യുവാവിന്റെ സുഹൃത്തിനുമെതിരേ കോടതി നിര്‍ദേശപ്രകാരം മാരാരിക്കുളം പോലീസ് വഞ്ചനക്കേസെടുത്തു. കോഴിക്കോട് വടകര കോട്ടപ്പള്ളി സ്വദേശിയായ യുവാവ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യഹര്‍ജിയിന്മേലാണ് കണിച്ചുകുളങ്ങരയിലെ യുവതിക്കും അമ്മയ്ക്കും കാസര്‍കോട്ടുകാരനായ യുവാവിനുമെതിരേ കേസെടുത്തത്.

പ്രവാസിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു യുവതി. 10 വര്‍ഷത്തിലധികമായി ബഹ്‌റൈനില്‍ റസ്റ്ററന്റ്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന യുവാവ് ബലാത്സംഗംചെയ്‌തെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് ജൂണ്‍ ഒമ്പതിന് എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസ് കേസടുത്തു. യുവാവിനെ അറസ്റ്റുചെയ്ത് റിമാന്‍ഡിലാക്കി.



42 ദിവസത്തെ റിമാന്‍ഡിനുശേഷം ഹൈക്കോടതി ജാമ്യമനുവദിച്ചു. തുടര്‍ന്ന് യുവാവ് യുവതിക്കും അമ്മയ്ക്കും കാസര്‍കോട്ടുകാരനായ ബിസിനസ് പങ്കാളിക്കുമെതിരേ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുക്കാതെ വന്നപ്പോള്‍ ആലപ്പുഴയിലെ കോടതിയെ സമീപിച്ചു.

10 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങളും തട്ടിയെടുത്തുവെന്നും ഐ ഫോണ്‍ മോഷ്ടിച്ചുവെന്നുമാണ് സ്വകാര്യ ഹര്‍ജിയിലെ ആരോപണം. വഞ്ചന, മോഷണം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മാരാരിക്കുളം പോലീസ് പറഞ്ഞു. തെളിവുകള്‍ പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് യുവതിയുടെ അമ്മ പ്രതികരിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിവാഹവാഗ്ദാനം നല്‍കി മകളെ പീഡിപ്പിച്ചതിനാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് യുവാവിനെതിരേ കേസെടുത്തതെന്നും അവര്‍ പറഞ്ഞു.

Content Highlights: rape case accused filed cheating case against woman complainant and her mother in alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented