വേഷം മാറി പന്നിഫാമില്‍ ഭാര്യയ്‌ക്കൊപ്പം താമസം; ഒളിവില്‍പോയ പീഡനക്കേസ് പ്രതി പിടിയില്‍


സുബിൻ

കിഴക്കമ്പലം (എറണാകുളം): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതി വിധി പ്രഖ്യാപിക്കാനിരിക്കെ ഒളിവില്‍പ്പോയ പ്രതിയെ തടിയിട്ടപറമ്പ് പോലീസ് പിടികൂടി. ഐരാപുരം മണ്ണുമോളത്ത് സുബി (28) നെയാണ് പിടികൂടിയത്. 2018-ലാണ് സംഭവം.

പോലീസ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിസ്താരം പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിക്കാനിരിക്കെയാണ് ഇയാള്‍ ഒളിവില്‍പ്പോയത്. തുടര്‍ന്ന്, പോലീസ് പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കല്ലൂര്‍കുന്ന് വനമേഖലയില്‍നിന്ന് ഇയാളെ പിടികൂടിയത്. അവിടെ പന്നിഫാമില്‍ ഭാര്യയുമൊത്ത് വേഷംമാറി കഴിയുകയായിരുന്നു.



ഇടുക്കി ജില്ലയിലെ ഗോത്രവര്‍ഗ കോളനിയിലും ഒളിവില്‍ താമസിച്ചിരുന്നു. എ.എസ്.പി. അനൂജ് പലിവാലിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ. വി,എം. കേഴ്സന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.ആര്‍. ജയന്‍, സി.എം. കരീം സി.പി.ഒ. ബോബി ഏലിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: rape case accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented