രാത്രി വീട്ടിലെത്തി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍


1 min read
Read later
Print
Share

സൗഹൃദത്തിലായതോടെ ഫോട്ടോ അയച്ചുനല്‍കാന്‍ സമ്മര്‍ദം ചെലുത്തുകയും യുവതി ഫോട്ടോ അയച്ചു നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ വരുകയും നിര്‍ബന്ധിച്ച് ഫോട്ടോ എടുക്കുകയും ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 

മുഹസിൻ റോഷൻ

പന്തീരാങ്കാവ്: യുവതിയെ ബലാത്സംഗംചെയ്ത കേസില്‍ യുവാവിനെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ ഒളവണ്ണ കള്ളിക്കുന്ന് വാരിയത്ത് അയിഷാസ് ഹൗസില്‍ മുഹസിന്‍ റോഷനാണ് (23) അറസ്റ്റിലായത്. റോഷനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

യുവതിയുടെ വീട്ടിനടുത്തുള്ള സുഹൃത്ത് മുഖേനയാണ് റോഷന്‍ യുവതിയുമായി പരിചയപ്പെടുന്നത്. സൗഹൃദത്തിലായതോടെ ഫോട്ടോ അയച്ചുനല്‍കാന്‍ സമ്മര്‍ദം ചെലുത്തുകയും യുവതി ഫോട്ടോ അയച്ചു നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ വരുകയും നിര്‍ബന്ധിച്ച് ഫോട്ടോ എടുക്കുകയും ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

രണ്ടുദിവസംമുമ്പ് രാത്രിയില്‍ മതില്‍ചാടിക്കടന്ന് വീട്ടില്‍വന്ന്, ഫോട്ടോ സാമൂഹികമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഓണ്‍ലൈന്‍ വഴി വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഗ്രൂപ്പുകളില്‍ അംഗമായി, സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകള്‍ വാങ്ങിക്കുന്നതായി സൂചനയുണ്ട്. ലക്ഷദ്വീപിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍. ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Content Highlights: rape case, 23 year old remanded

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
hotel room bed room

1 min

യുവജ്യോത്സ്യനെ മുറിയിൽ എത്തിച്ച് ശീതളപാനീയം നൽകി മയക്കിക്കിടത്തി; യുവതിയും യുവാവും 13 പവൻ കവർന്നു

Sep 29, 2023


murder

1 min

ബൈക്ക് അടിച്ചുതകര്‍ത്തതിനെച്ചൊല്ലി തര്‍ക്കം; ആലുവയില്‍ അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്‍ മരിച്ചു 

Sep 29, 2023


arrest

1 min

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

Sep 29, 2023


Most Commented