പൊതുശൗചാലയത്തില്‍ 12-കാരിയെ ബലാത്സംഗം ചെയ്തു; മദ്ധ്യവയസ്‌കനായ പ്രതി ഒളിവില്‍


കുറച്ച് നാളുകളായി പെണ്‍കുട്ടിയുടെ വീട്ടുപരിസരത്ത് താമസിക്കുന്ന ആളാണ് പ്രതി

പ്രതീകാത്മക ചിത്രം

പുണെ: പുണെ റെയില്‍വേസ്റ്റേഷനടുത്ത് പൊതു ശൗചാലയത്തില്‍ 12-കാരി ബലാത്സംഗത്തിന് ഇരയായി. പുണെ റെയില്‍വേ സ്റ്റേഷനടുത്ത് മാല്‍ ധക്ക ചൗക്കിലെ പൊതു ശൗചാലയത്തിലാണ് സംഭവംനടന്നത്.

പുണെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടി തൂപ്പുകാരിയായി ജോലിചെയ്യുകയാണെന്നാണ് പോലീസ് പറഞ്ഞത്.

സ്ത്രീകള്‍ക്കുള്ള പൊതുശൗചാലയത്തിലേക്ക് പെണ്‍കുട്ടിക്ക് പിന്നാലെ ഒരു മധ്യവയസ്‌കന്‍ കയറിയത് ശ്രദ്ധയില്‍പ്പെട്ട പരിസര വാസികള്‍ പിന്നീട് ബഹളം വെച്ചതിനെത്തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ചെയ്തു.

ഒളിവിലുള്ള മദ്ധ്യവയസ്‌കനായ പ്രതി കുറച്ച് നാളുകളായി പെണ്‍കുട്ടിയുടെ വീട്ടു പരിസരത്ത് താമസിക്കുന്ന ആളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Content Highlights: rape case, pocso case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented