രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; പോലീസ് കേസെടുത്തു


രാത്രി ഭര്‍ത്താവിനോട് അടുക്കളപ്പുരയില്‍നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ പിന്നില്‍വന്നുനിന്ന ഒരാള്‍ മുടിയില്‍ കുത്തിപ്പിടിച്ച് അകത്തേക്ക് കൊണ്ടുപോയി അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി

പ്രതീകാത്മകചിത്രം| Photo: Mathrubhumi

മാള: രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. സംഭവത്തില്‍ മാള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

സംഭവത്തെക്കുറിച്ച് ആക്രമണത്തിനിരയായ സ്ത്രീ പോലീസിനോട് പറഞ്ഞതിങ്ങനെ: സംസ്ഥാനത്തിന് പുറത്തുള്ള ഭര്‍ത്താവിനോട് രാത്രി വീടിനുപുറത്തെ അടുക്കളപ്പുരയില്‍നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണ്‍ വെച്ചശേഷം തൊട്ടടുത്ത് ഒരാള്‍ നില്‍ക്കുന്നതാണ് കണ്ടത്. മഴക്കോട്ട് ധരിച്ച ഇയാളോട് ആരാണെന്ന് ചോദിച്ചപ്പോള്‍ മുടിയില്‍ കുത്തിപ്പിടിച്ച് ചെറിയ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ കൈയില്‍ കത്തികൊണ്ട് മുറിവേറ്റു. മുഖത്ത് അടിച്ചശേഷം എടുത്ത് അകത്തേക്ക് കൊണ്ടുപോയി അതിക്രമത്തിന് ശ്രമിച്ചു. ഇതിനിടെ എങ്ങനെയോ രക്ഷപ്പെട്ട് വീടിന്റെ പിന്നില്‍ ചെടികള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നു.

അയല്‍വാസികളെ അറിയിച്ചതിനെത്തുടര്‍ന്ന് അവരാണ് പോലീസിനെ അറിയിച്ചത്. വിരലടയാളവിദഗ്ധരും പോലീസ് നായയും തെളിവെടുപ്പ് നടത്തി. അക്രമിക്ക് 50 വയസ്സ് തോന്നുമെന്നും മുന്‍പരിചയമില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തിന് കുറച്ചുമുമ്പ് മൂന്നു കിലോമീറ്റര്‍ മാറി ഒരു വീട്ടില്‍ മഴക്കോട്ട് ധരിച്ച അജ്ഞാതനായ ആളെത്തിയതായും പറയുന്നുണ്ട്. രണ്ടു സംഭവത്തിലും എത്തിയത് ഒരാള്‍ തന്നെയാണോയെന്ന സംശയവുമുണ്ട്.

Content Highlights: rape atttempt in mala, police registered case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented