ശരത് പി.രാജ്, അനക്സ് ഷിബു
കോട്ടയം: ബസ് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചോദ്യംചെയ്ത കണ്ടക്ടറെ മര്‍ദിക്കുകയുംചെയ്ത സംഭവത്തില്‍ പിടിയിലായ രണ്ട് പ്രതികളെ കോടതി റിമാന്‍ഡുചെയ്തു.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ കോട്ടയം മുട്ടമ്പലം ഒരപ്പാന്‍കുഴി പുതുപ്പറമ്പില്‍ വീട്ടില്‍ ശരത് പി.രാജ് (സൂര്യന്-20), കോട്ടയം മാങ്ങാനം ചെമ്പകശ്ശേരില്‍ വീട്ടില്‍ അനക്സ് ഷിബു (25) എന്നിവരാണ് റിമാന്‍ഡിലായത്.
കഴിഞ്ഞദിവസം വൈകീട്ട് പുതുപ്പള്ളി ഭാഗത്തേക്ക് പോയ സ്വകാര്യബസിലായിരുന്നു സംഭവം. യുവതിയെ ശല്യപ്പെടുത്തുന്നതുകണ്ട് ചോദ്യംചെയ്ത കണ്ടക്ടറെ പ്രതികള്‍ മര്‍ദിച്ചു.
ഇതോടെ മറ്റുയാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്ത്, എസ്.ഐ. എം.എച്ച്.അനുരാജ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ്സംഘം മാങ്ങാനം മന്ദിരത്തിന് സമീപത്തുനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
പിടിയിലായ സൂര്യന്റെ സംഘത്തില്‍പ്പെട്ട യുവാവിനെയാണ് ഇയാളുടെ എതിര്‍സംഘം കഴിഞ്ഞ ജനുവരി 17-ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഈസ്റ്റ് പോലീസ് സ്റ്റേഷന് വളപ്പിലിട്ടത്. വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവാണ് അന്ന് കൊല്ലപ്പെട്ടത്. സൂര്യനെ കാണിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുള്ള മര്‍ദനത്തിനിടെയാണ് യുവാവ് കൊല്ലപ്പെടുന്നത്. ഗുണ്ടയെ മര്‍ദിച്ച് ചിത്രം ഫെയ്സ്ബുക്കിലിട്ട സംഭവത്തില്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ സൂര്യനെ അന്വേഷിച്ചുവരികയായിരുന്നു.
Content Highlights: rape attempt in bus two arrested in kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..