രാത്രി ബൈക്കില്‍ കറക്കം, സ്ത്രീകളെ കണ്ടാല്‍ ആക്രമണം; 53-കാരിയെ വീട്ടില്‍കയറി പീഡിപ്പിക്കാനും ശ്രമം


സ്ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തി സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണ് അനീഷെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ അനീഷ്

മാള: രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ജൂലായ് 27-ന് മാളയില്‍ അമ്പത്തിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പള്ളിപ്പുറം സ്വദേശി തേമാലിപ്പറമ്പില്‍ അനീഷിനെ(38)യാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈ ഫ്രൂട്‌സ് പാക്കിങ്ങും ഡ്രൈവറുമായി ജോലിചെയ്യുന്ന ഇയാള്‍ മൂന്നുവര്‍ഷമായി പള്ളുരുത്തിയിലാണ് താമസിക്കുന്നത്.

സ്ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തി സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണ് അനീഷെന്ന് പോലീസ് പറഞ്ഞു. രാത്രി പത്തുമണിക്കുശേഷം ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകള്‍ വീടിനു പുറത്തുനില്‍ക്കുന്നത് കണ്ടാല്‍ ആക്രമിക്കുന്ന രീതിയാണ് അനീഷിനുള്ളതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ മാള എസ്.എച്ച്.ഒ. സജിന്‍ ശശി പറഞ്ഞു.

അങ്കമാലിക്കടുത്ത് എളവൂരില്‍ സ്ത്രീയെ ആക്രമിച്ച് രണ്ടുപവന്റെ മാല കവര്‍ന്ന കേസില്‍ റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മാളയില്‍ ആക്രമണം നടത്തിയത്. സ്ത്രീയെ ആക്രമിക്കാനുപയോഗിച്ച കത്തി സ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. ഈ കത്തി കേന്ദ്രീകരിച്ചും ഇരുപത്തഞ്ചോളം നിരീക്ഷണക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചുമാണ് പോലീസ് അന്വേഷണം നടത്തിയത്. പാക്കിങ് സാധനങ്ങള്‍ മുറിക്കുന്നതിന് ഉപയോഗിക്കുന്ന കത്തി കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിര്‍ണായകമായി.

ഈ സംഭവത്തിന് 15 മിനിറ്റുമുമ്പ് പുത്തന്‍ചിറയിലെ ഒരു വീട്ടിലും ഇയാള്‍ എത്തിയിരുന്നു. വീടിന്റെ മുന്നില്‍ എത്തിയ ഇയാള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അപരിചിതനെ കണ്ട വീട്ടുകാരി വാതില്‍ തുറന്നില്ല. വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ അനീഷ് ശ്രമിക്കുമ്പോള്‍ സ്ത്രീ ബഹളംവെച്ചതോടെ അയല്‍ക്കാരെത്തുമെന്ന് മനസ്സിലാക്കി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് മാളയിലെത്തി ആക്രമണം നടത്തിയത്.

എ.എസ്.ഐ.മാരായ മുഹമ്മദ് ബാഷി, കെ.ആര്‍. സുധാകരന്‍, രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥന്‍ മുരുകേഷ് കടവത്ത്, സീനിയര്‍ സി.പി.ഒ.മാരായ ജിബിന്‍ കെ. ജോസഫ്, എ. മാര്‍ട്ടിന്‍ എന്നിവരാണ് പ്രത്യേകാന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Content Highlights: rape attempt against women man arrested in mala thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented