Illustration/ Mathrubhumi
കണ്ണൂര്‍: പ്രതിമ നിര്‍മിച്ച് വില്‍ക്കുന്ന സംഘത്തിലെ നാടോടിയുവതിയെ റോഡരികിലെ കൂരയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം. താഴെചൊവ്വയില്‍ പ്രതിമകള്‍ നിര്‍മിച്ച് വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ഇരുപത്തഞ്ചുകാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കേസില്‍ ചെറുപുഴ ഈസ്റ്റ് അയ്യന്നൂര്‍ പൊന്മലക്കുന്നില്‍ ഹൗസില്‍ ഷൈജു ജോസഫിനെ (30) കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം. രാത്രി റോഡരികിലെ ടെന്റില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ കാലില്‍ കയറി പിടിക്കുകയായിരുന്നു പ്രതി. ഞെട്ടിയുണര്‍ന്ന യുവതി ബഹളം വെച്ചതോടെ ഭര്‍ത്താവും മക്കളും ഉറക്കമുണര്‍ന്നു.
ഇതിനിടെ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. യുവതിയുടെ ഭര്‍ത്താവ് പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുടുംബം സിറ്റി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് മൊഴി നല്‍കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂരില്‍നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. കണ്ണൂര്‍ ടൗണ്‍, ആലക്കോട്, ചെറുപുഴ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഐ.പി.സി. 354, 451 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കണ്ണൂര്‍ സിറ്റി ഇന്‍സ്‌പെക്ടര്‍ കെ.രാജീവ്കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ.ധന്യ കൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബൈജു, രൂപേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Content Highlights: rape attempt against woman in kannur accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..