പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍; ഒരാള്‍ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസിലും പ്രതി


കൊല്ലത്തുനിന്ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി പയ്യോളിയില്‍ ഇറക്കി വടകരയിലേക്ക് ബസ് കയറ്റുകയായിരുന്നു. വിവരം പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് വീട്ടുകാരെ അറിയിച്ചത്.

അദ്വൈത്, മണികണ്ഠൻ

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയും കൂട്ടുപ്രതിയും അറസ്റ്റില്‍. കൊയിലാണ്ടി വടകരറൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ക്ലീനറായ അദ്വൈത് എന്ന കണ്ണന്‍, കൂട്ടുപ്രതി മണികണ്ഠന്‍ എന്നിവരെയാണ് ഞായറാഴ്ച രാവിലെ പോലീസ് അറസ്റ്റുചെയ്തത്.

മണികണ്ഠന്‍ മുമ്പ് ബന്ധുവിനെ ബലാത്സംഗംചെയ്ത കേസില്‍പ്രതിയാണ്. ഇയാളുടെ പേരില്‍ അബ്കാരി കേസുമുള്ളതായി പോലീസ് പറഞ്ഞു.



കൊല്ലത്തുനിന്ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി പയ്യോളിയില്‍ ഇറക്കി വടകരയിലേക്ക് ബസ് കയറ്റുകയായിരുന്നു. വിവരം പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ വടകരവെച്ച് ഇവരെ കണ്ടെത്തി. എന്നാല്‍, കണ്ണന്‍ ബൈക്കില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി എസ്.ഐ. എം.എന്‍. അനൂപിന്റെ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്. ജൂനിയര്‍ എസ്.ഐ. അരവിന്ദന്‍ സി.പി.ഒ. ഗംഗേഷ്, എം.എസ്.പി.യിലെ വിജീഷ്, സരിത്ത് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

Content Highlights: rape attempt against minor girl in koyilandi two arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented