പിടിയിലായ ചന്ദൻ കുമാർ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന സംസാരിക്കാനാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. ഝാര്‍ഖണ്ഡ് സഹേബ് ഗഞ്ച് ജില്ലയില്‍ തീന്പഹാറില് ചന്ദന്‍കുമാറിനെ (28)യാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മതില് ചാടിക്കടന്ന് വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ വീടിന്റെ പിന്‍വശത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട അയല്‍വാസിയായ സ്ത്രീ ബഹളംവെച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. ചന്ദന്‍കുമാറിന്റെ കൈയില്‍നിന്നും സ്ഥലത്തു വീണ ബാഗിനെ കേന്ദ്രീകരിച്ചും സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും പോലീസ് ഉദ്യോഗസ്ഥര്‍ സംഘങ്ങളായി തിരിഞ്ഞ് പതിനഞ്ച് മണിക്കൂറോളം നീണ്ട തിരച്ചില്‍ നടത്തിയാണ് ഇയാളെ കണ്ടെത്തിയത്.
ലേബര്‍ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് 1500-ഓളം മറുനാടന്‍ തൊഴിലാളികളെ പരിശോധിച്ചു. ഗൗരീശപട്ടത്തുള്ള മറുനാടന്‍തൊഴിലാളികളുടെ ലേബര്‍ക്യാമ്പില്‍ നിന്നും ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്.
പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അങ്കിത് അശോകന് അറിയിച്ചു. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ. ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ പ്രശാന്ത്, രതീഷ്, പ്രിയ, എ.എസ്.ഐ. ശ്രീകുമാര്‍, എസ്.സി.പി.ഒ. രഞ്ജിത്, സി.പി.ഒ.മാരായ ബിമല്‍മിത്ര, പ്രദീപ്, രതീഷ്, ബിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: rape attempt against girl migrant labour arrested in trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..