
അബ്ദുൾ വഹാബ്, സജു കെ.സമദ്, മുഹമ്മദ് ഫാസിൽ
പട്ടാമ്പി: പോലീസ് ചമഞ്ഞ് 20 വയസ്സുള്ള പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടുപേരെ കണ്ടെത്താനായില്ല. വല്ലപ്പുഴ കൊപ്പം സ്വദേശികളായ യുവാക്കളാണ് ഇനി പിടിയിലാവാനുള്ളതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിലുള്‍പ്പെട്ട അഞ്ചംഗസംഘത്തിലെ മൂന്നുപേരെ തൃത്താലപോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
പട്ടാമ്പിയിലെ സ്വകാര്യലോഡ്ജില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചിരുന്ന കൊല്ലങ്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അഞ്ചംഗസംഘം പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനശ്രമം നടത്തിയത്. പെണ്‍കുട്ടിയില്‍നിന്ന് ഇവര്‍ പണവും ആവശ്യപ്പെട്ടു. പട്ടാമ്പി പാലത്തിന് സമീപം ഗുരുവായൂര്‍ റോഡിലുള്ള ലോഡ്ജിലാണ് സംഭവം നടന്നത്. വല്ലപ്പുഴ സ്വദേശി പുതുവീട്ടില്‍ അബ്ദുള്‍ വഹാബ് (31), ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി സ്വദേശി കൊല്ലത്ത് വീട്ടില്‍ സജു കെ.സമദ് (35), തൃശ്ശൂര്‍ പാഞ്ഞാള്‍സ്വദേശി പൈവളപ്പില്‍ വീട്ടില്‍ മുഹമ്മദ് ഫാസില്‍ (27) എന്നിവരാണ് പിടിയിലായത്. മറ്റുരണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. വി. സുരേഷ് അറിയിച്ചു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ ഇരുപതുകാരി ആണ്‍സുഹൃത്തിനൊപ്പം മേയ് രണ്ടിനാണ് പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജില്‍ തമാസത്തിനെത്തിയത്. മേയ് നാലിനാണ് കേസ്സിനാസ്പദമായ സംഭവം. ഇവര്‍ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ താമസിച്ച അഞ്ചുപേരടങ്ങുന്ന സംഘം പോലീസാണെന്ന് പറഞ്ഞ് യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം അവശ്യപ്പെട്ടെന്ന് പോലീസ് പറയുന്നു.
വഴങ്ങാതിരുന്നതോടെ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കയും പീഡിപ്പിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിക്കയും ചെയ്തെന്നുമാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജിലെത്താനുള്ള സാഹചര്യമടക്കം അന്വേഷണ വിധേയമാക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..