ലോഡ്ജില്‍ താമസിച്ച പെണ്‍കുട്ടിയെ പോലീസ് ചമഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമം; മൂന്നുപേര്‍ പിടിയില്‍


പ്രതീകാത്മക ചിത്രം/മാതൃഭൂമി

പട്ടാമ്പി: 20 വയസ്സുള്ള പട്ടികജാതി പെണ്‍കുട്ടിക്കുനേരെ പോലീസ് ചമഞ്ഞ് പീഡനശ്രമം നടത്തിയെന്ന പരാതിയില്‍ മൂന്നുപേരെ തൃത്താല പോലീസ് അറസ്റ്റുചെയ്തു. പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചുവന്നിരുന്ന കൊല്ലങ്കോട് സ്വദേശിനിയായ പെണ്‍കുട്ടിക്കുനേരെയാണ് അഞ്ചംഗസംഘം പോലീസാണെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും പീഡനശ്രമം നടത്തുകയും ചെയ്തത്.

പട്ടാമ്പി പാലത്തിനുസമീപം ഗുരുവായൂര്‍ റോഡിലുള്ള ലോഡ്ജിലാണ് സംഭവം നടന്നത്. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ് (31), മട്ടാഞ്ചേരി സ്വദേശി സജു കെ. സമദ് (35), തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശി മുഹമ്മദ് ഫാസില്‍ (27) എന്നിവരെയാണ് തൃത്താല പോലീസ് അറസ്റ്റുചെയ്തത്.

മേയ് രണ്ടിനാണ് ഇരുപതുകാരി ആണ്‍സുഹൃത്തിനൊപ്പം പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജില്‍ താമസത്തിനെത്തിയത്. മേയ് നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ തൊട്ടടുത്തമുറിയില്‍ താമസിച്ചിരുന്ന അഞ്ചംഗസംഘം പോലീസാണെന്നുപറഞ്ഞ് യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. വഴങ്ങാതിരുന്നതോടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാനും തട്ടിക്കൊണ്ട് പോകാനും ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന്, യുവതി തൃത്താല പോലീസില്‍ പരാതിനല്‍കി.

ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. വി. സുരേഷിനാണ് അന്വേഷണച്ചുമതല. മറ്റുരണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. മാസങ്ങള്‍ക്കുമുമ്പ് തിരുമിറ്റക്കോട് സ്വദേശിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച ലോഡ്ജിലാണ് വീണ്ടും പീഡനശ്രമം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights: rape attempt against a girl in a lodge in pattambi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented