അജീന്ദ്രൻ
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് അറസ്റ്റില്‍. ചേരാനല്ലൂരിലെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന് നോര്‍ത്ത് പറവൂര്‍ കൈതാരം സ്വദേശി തേവരുപറമ്പില്‍ വീട്ടില്‍ അജീന്ദ്രനെ (51) യാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
15 വയസ്സുള്ള പെണ്‍കുട്ടി തനിച്ചുള്ള സമയം ഗ്യാസ് സിലിന്‍ഡര്‍ വാങ്ങിയ ബില്ലിന്റെ ബാക്കി പണം തിരികെ തരാനെന്ന രീതിയില്‍ ഫ്ളാറ്റില്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി ബഹളംവെയ്ക്കുകയും പരിസരവാസികള്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി പോലീസിന് കൈമാറുകയുമായിരുന്നു. ചേരാനല്ലൂര്‍ എസ്.എച്ച്.ഒ. കെ.ജി. വിപിന്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.െഎ. തോമസ് കെ.എക്സിനാണ് അന്വേഷണച്ചുമതല.
Content Highlights: rape attempt against a girl in a flat in kochi gas agency employee arrested
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..