ആടിനെ വിറ്റതിനെച്ചൊല്ലി തര്‍ക്കം: അമ്മയെ കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | Photo: PTI

ജയ്പുര്‍: രാജസ്ഥാനിലെ ജല്‍വാറില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി. നോദയന്‍ഭായ് മേഘ്‌വാല്‍(40) എന്ന സത്രീയാണ് കൊല്ലപ്പെട്ടത്. പ്ലസ് ടു വിദ്യാര്‍ഥിയായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ജല്‍വാറിലെ സുനല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സേമ്‌ലിയ സ്വദേശികളാണ് ഇവര്‍.

വീട്ടിലെ ആടിനെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മകന്‍ അമ്മയുടെ തലയിലും ശരീരത്തിലും അടിക്കുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ട്.

കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പുതപ്പുകൊണ്ട് മൂടി വീടിനുള്ളിലെ ബോക്‌സില്‍ ഒളിപ്പിച്ചുവെച്ചു. ജോലിക്ക് പോയ കുട്ടിയുടെ പിതാവ് തിരിച്ചെത്തിയപ്പോള്‍ കുട്ടിയോട് അമ്മയെ കുറിച്ച് ചോദിച്ചു. അമ്മ പാടത്ത് പോയിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും അമ്മ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കര്‍ശനമായി കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയ കാര്യം കുട്ടി സമ്മതിച്ചത്. പിതാവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Content Highlights: Rajasthan: Minor hacks mother to death over sale of goat; hides body in tin box


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented