പെൺകുട്ടിയെ വലിച്ചിഴക്കുന്ന ദൃശ്യം | Screengrab: twitter.com/SohiniSarka3
റായ്പുര്‍: വിവാഹഭ്യര്‍ഥന നിരസിച്ചതിന് 16-കാരിയെ കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച ശേഷം റോഡിലൂടെ വലിച്ചിഴച്ചു. ഛത്തീസ്ഗഢിലെ റായ്പുരിലാണ് സംഭവം. പെണ്‍കുട്ടിയെ ആക്രമിച്ച 47-കാരനായ ഓംകാര്‍ തിവാരി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് കൗമാരക്കാരിക്ക് നേരേ ആക്രമണമുണ്ടായത്. പെണ്‍കുട്ടിയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം മുടിയില്‍ കുത്തിപിടിച്ച് റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.
റായ്പുര്‍ ഗുധിയാരി മേഖലയില്‍ പലചരക്ക് കട നടത്തുന്നയാളാണ് ഓംകാര്‍. ഇയാളുടെ കടയില്‍ പെണ്‍കുട്ടി നേരത്തെ ജോലിചെയ്തിരുന്നു. ഇതിനിടെ, ഓംകാര്‍ പെണ്‍കുട്ടിയോട് വിവാഹഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി ഇത് നിരസിക്കുകയും കടയിലെ ജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച വൈകിട്ട് മദ്യലഹരിയിലാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ 16-കാരിയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പിന്തുടര്‍ന്നെത്തി പെണ്‍കുട്ടിയെ പിടികൂടി. തുടര്‍ന്നാണ് മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചത്. ചോരയൊലിക്കുന്ന പെണ്‍കുട്ടിയുമായി പ്രതി റോഡിലൂടെ നടന്നുനീങ്ങിയിട്ടും ആരും പ്രതികരിച്ചില്ല. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി റോഡില്‍ തളര്‍ന്നുവീഴുന്നത് വരെ ഇയാള്‍ വലിച്ചിഴച്ചെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതിനിടെ, സാമ്പത്തികതര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.
Content Highlights: raipur teen girl stabbed and dragged by 47 year old man
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..