SFI പ്രവര്‍ത്തകര്‍ കൂട്ടത്തോടെ റിമാന്‍ഡില്‍; കല്പറ്റ അക്രമം അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം


രാഹുൽഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ചുകയറുന്ന എസ്.എഫ്.ഐ. പ്രവർത്തകരുടെ ദൃശ്യം | Screengrab: Mathrubhumi News

തിരുവനന്തപുരം/കല്പറ്റ: വയനാട്ടില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. മാനന്തവാടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. മാനന്തവാടി ഡിവൈ.എസ്.പി. അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. കമ്പളക്കാട് എസ്.എച്ച്.ഒ. ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. ഉത്തരമേഖല ഡി.ഐ.ജി. ഈ അന്വേഷണത്തെ ഏകോപിപ്പിക്കുകയും ചെയ്യും.

വയനാട്ടിലെ അക്രമസംഭവത്തില്‍ എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ സംഭവത്തില്‍ പോലീസിന്റെ വീഴ്ച മാത്രമായിരിക്കും എ.ഡി.ജി.പി. അന്വേഷിക്കുകയെന്നാണ് ഏറ്റവും പുതിയ വിവരം. എസ്.എഫ്.ഐ. മാര്‍ച്ച് നടത്തുമെന്ന് അറിഞ്ഞിട്ടും രാഹുല്‍ഗാന്ധിയുടെ ഓഫീസിന് പോലീസ് മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കല്പറ്റ ഡിവൈ.എസ്.പി.യെ സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശമുണ്ടായി.

അതേസമയം, രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ 19 എസ്.എഫ്.ഐ. പ്രവര്‍ത്തകരെ കല്പറ്റ മുന്‍സിഫ് കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍പേര്‍ അറസ്റ്റിലാകുമെന്നാണ് പോലീസ് നല്‍കുന്നവിവരം.

അതിനിടെ, വയനാട്ടിലെ അക്രമസംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സെന്ററും അടിയന്തരമായി യോഗംചേരും. എസ്.എഫ്.ഐ സംസ്ഥാന നേതാക്കള്‍ വയനാട്ടിലെത്തി സംഭവത്തില്‍ പരിശോധന നടത്തും. എസ്.എഫ്.ഐ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് മാര്‍ച്ചും അക്രമവും അരങ്ങേറിയതെങ്കില്‍ നടപടിയുണ്ടാകുമെന്നും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ പറഞ്ഞു.

നേരത്തെ, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെ സി.പി.എം. നേതൃത്വം എ.കെ.ജി. സെന്ററിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വയനാട്ടിലെ അക്രമസംഭവത്തില്‍ പാര്‍ട്ടി അടക്കം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് എസ്.എഫ്.ഐ. നേതാക്കളെ സി.പി.എം. വിളിച്ചുവരുത്തി വിശദീകരണം തേടിയത്.


Content Highlights: rahul gandhi office attacked in wayanad special police team formed and 19 sfi workers remanded

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented