ഗാന്ധിചിത്രത്തെ അപമാനിച്ചെന്ന കേസ്: രാഹുല്‍ ഗാന്ധിയുടെ പി.എ അടക്കം നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍


അറസ്റ്റിലായവരില്‍ രണ്ടുപേര്‍ രാഹുലിന്റെ ഓഫീസ് ജീവനക്കാരാണ്.

രാഹുൽ ഗാന്ധി,എസ്എഫ്‌ഐ പ്രവർത്തകർത്ത് അടിച്ചു തകർത്ത വയനാട്ടിലെ അദ്ദേഹത്തിന്റെ ഓഫീസ്‌

കല്പറ്റ: രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഗാന്ധിചിത്രത്തെ അപമാനിച്ചു എന്ന കേസിലാണിത്. എം.പിയുടെ പി.എ. രതീഷ്, നൗഷാദ്, മുജീബ്, രാഹുൽ രവി എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരാണ്.

എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് ശേഷമുള്ള ദൃശ്യങ്ങളിൽ ഗാന്ധിജിയുടെ ചിത്രം ചുമരിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് നിലത്ത് പൊട്ടിയനിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ചെയ്തത് എന്ന ആരോപണം അന്നുമുതൽ തന്നെ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത് ഓഫീസിൽ വാഴവെച്ചു എന്നതിനേക്കാൾ വലിയ തോതിൽ ചർച്ചയായിരുന്നത് ഗാന്ധി ചിത്രത്തെ അപമാനിച്ചു എന്നതായിരുന്നു. വലിയതോതിലുള്ള പ്രചാരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഗാന്ധി ചിത്രത്തെ അപമാനിച്ചിരിക്കുന്നത് എന്ന തരത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

Content Highlights: rahul gandhi office attack- 4 congress workers arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented