Screengrab: Mathrubhumi News
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥികളായ ഡോ. ഹരിഹരന്, ഡോ. മുഹമ്മദ് സാജിദ് എന്നിവര്‍ക്കെതിരേയാണ് റാഗിങ് നിരോധന നിയമപ്രകാരം കേസെടുത്തത്. രണ്ടുപേരെയും കഴിഞ്ഞദിവസം മെഡിക്കല്‍ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ പി.ജി. വിദ്യാര്‍ഥിയായിരുന്ന കൊല്ലം സ്വദേശിയാണ് രണ്ട് സീനിയര്‍ വിദ്യാര്ഥികള്ക്കെതിരേ റാഗിങ് പരാതി നല്‍കിയിരുന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ മാനസികമായി പീഡിപ്പിക്കുന്നതായും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു. പീഡനത്തെ തുടര്‍ന്ന് ഓര്‍ത്തോ വിഭാഗം ഒന്നാംവര്‍ഷ പി.ജി. വിദ്യാര്‍ഥിയായിരുന്ന കൊല്ലം സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പഠനം നിര്‍ത്തി മറ്റൊരു കോളേജിലേക്ക് മാറുകയും ചെയ്തു.
മെഡിക്കല്‍ കോളേജിലെ പഠനം അവസാനിപ്പിച്ച് പോകുന്നതിന് മുമ്പാണ് വിദ്യാര്‍ഥി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് കോളേജിലെ റാഗിങ് വിരുദ്ധ സമിതി പരാതിയില്‍ അന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് രണ്ട് സീനിയര്‍ വിദ്യാര്‍ഥികളെയും ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. പിന്നാലെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പരാതി പോലീസിനും കൈമാറുകയായിരുന്നു.
Content Highlights: Ragging in kozhikode medical college; Police booked case against two pg doctors
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..