കേരള ഹൈക്കോടതി. ഫയൽചിത്രം/മാതൃഭൂമി
കൊച്ചി: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടാഴ്ച സൗജന്യ സേവന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണമെന്ന് ഹൈക്കോടതി. കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോേളജ് വിദ്യാര്‍ഥികളായ എം.എസ്. ഹരികൃഷ്ണന്‍, എം. സഹല്‍ മുഹമ്മദ്, അഭിഷേക് അനന്തരാമന്‍, നഭന്‍ അനീസ്, അശ്വിന്‍ മനോഹര്‍ എന്നിവരോടാണ് കൊല്ലം ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ച സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ജസ്റ്റിസ് കെ. ഹരിപാല്‍ ഉത്തരവിട്ടത്. രണ്ട് ജൂനിയര്‍ വിദ്യാര്‍ഥികളാണ് റാഗിങ്ങിന് ഇരയായത്. ഇതിനെ തുടര്‍ന്ന് റാഗിങ് നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കൊല്ലം കിളികൊല്ലൂര്‍ പോലീസ് 2021 നവംബറില്‍ അഞ്ച് പേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
റാഗിങ്ങിനിരയായ വിദ്യാര്‍ഥികളുമായി ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ കേസ് റദ്ദാക്കാന്‍ അനുമതി തേടി പ്രതികള്‍ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി രണ്ടാഴ്ച സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നോട്ടുവെച്ച നിര്‍ദേശം കോടതി അംഗീകരിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ മാര്‍ച്ച് 2-ന് കൊല്ലം ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി മുമ്പാകെ ഹാജരാകണം. ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഉചിതമായ സേവനങ്ങള്‍ നിര്‍ദേശിക്കണം. ദിവസവും എട്ട് മണിക്കൂറെങ്കിലും സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണം.
Content Highlights: ragging case high court directed engineering college students for service in hospital
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..