ഭക്ഷണം കഴിച്ചതിന്റെ പണം നല്‍കിയില്ല; ആക്രമണത്തിന് ക്വട്ടേഷൻ കൊടുത്ത ഹോട്ടൽ നടത്തിപ്പുകാരി അറസ്റ്റിൽ


പ്രതീകാത്മകചിത്രം| Photo: AFP, ഇൻസൈറ്റിൽ ശാന്തകുമാരി

പത്തനംതിട്ട: സമീപത്തെ കടക്കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്ത ഹോട്ടൽ നടത്തിപ്പുകാരി അറസ്റ്റിൽ. ഇലന്തൂർ ശാലേം സുധീർ മൻസിലിൽ ശാന്തകുമാരി(42) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. ക്വട്ടേഷൻ ഏറ്റെടുത്ത് ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ശാന്തകുമാരി ഒന്നാംപ്രതിയാണ്. ഇവരുടെ ഭർത്താവ് സുധീറിനെ പോലീസ് തിരയുന്നുണ്ട്. പത്തനംതിട്ട നഗരത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ പോലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വാര്യാപുരത്താണ് ശാന്തകുമാരിയുടെ ഹോട്ടൽ.

സമീപത്തെ ഫർണിച്ചർ കടയിലെ തൊഴിലാളികൾ ഇവിടെനിന്ന് ആഹാരം കഴിച്ചിരുന്നു. ഇതിന്റെ കാശ് കൊടുത്തില്ലെന്നപേരിലാണ് ഫർണിച്ചർ കടയുടെ നടത്തിപ്പുകാരനായ ഇലന്തൂർ സ്വദേശി സുദർശന്(52) എതിരേ ശാന്തകുമാരി ക്വട്ടേഷൻ കൊടുത്തത്. ഇവരുടെ ഭർത്താവിന് മദ്യംവാങ്ങി നൽകുന്നത് സുദർശനാണെന്ന് പറഞ്ഞ് നേരത്തേയും ശാന്തകുമാരി ഇയാളുമായി വഴക്കിട്ടിരുന്നു. ആക്രമണത്തിൽ സുദർശന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കാണ് മുറിവ്. കടയും അടിച്ചുതകർത്തു. ശാന്തകുമാരിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.

Content Highlights: quotation for attack, hotel manager arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented