ജംഷാദ്
പരപ്പനങ്ങാടി: ബിസിനസില്‍ പങ്കാളിയാക്കാമെന്നും മാസംതോറും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് തട്ടിപ്പുനടത്തുന്നയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി ആലിക്കകത്ത് വീട്ടില്‍ ജംഷാദ് (33) ആണ് പിടിയിലായത്. ക്യൂ വണ്‍ (ക്യൂനെറ്റ്) എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ്.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ ഫൈറൂസില്‍ നിന്ന് 4.5 ലക്ഷംരൂപ തട്ടിയെടുത്തെന്നാണ് പരാതി. ഒരുലക്ഷം രൂപയ്ക്ക് മാസം 4,000 രൂപ ലാഭവിഹിതം നല്‍കാമെന്ന ഉറപ്പിലാണ് പണം വാങ്ങിയത്. ജില്ലയിലെ വിവിധയാളുകളില്‍ നിന്നായി നൂറുകോടി രൂപയ്ക്ക് മുകളില്‍ ക്യൂ വണ്‍ (ക്യൂനെറ്റ്) കമ്പനിയുടെ പേരില്‍ വാങ്ങിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ലാഭവിഹിതവും മുടക്കിയ പണവും തിരിച്ചുകിട്ടാതെ വരുേമ്പാഴാണ് പരാതിക്കാര്‍ക്ക് ചതി മനസ്സിലാകുക.
പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാര്‍, അഡീ. എസ്.ഐ. സുരേഷ് കുമാര്‍, പോലീസുകാരായ അഭിമന്യു, ദിലീപ്, സുധീഷ്, രാഗേഷ്, ധനേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Content Highlights: qnet fraud case-one arrest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..