മെഡിക്കൽ കോളേജിന് സമീപമുണ്ടായ പാർക്കിങ് തർക്കത്തിനിടെ പുത്തൻപാലം രാജേഷ് കത്തിയെടുക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ
തിരുവനന്തപുരം: വിവിധ കേസുകളില്‍ പ്രതിയായിരുന്ന പുത്തന്‍പാലം രാജേഷിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ജീവനക്കാര്‍ക്ക് നേരേ ആയുധം കാട്ടി ഭീഷണി. മെഡിക്കല്‍ കോളേജ് ഭാഗത്താണ് സംഭവം. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെ മെഡിക്കല്‍ കോളേജിലെ ജനത്തിരക്കേറിയ ട്രിഡ ഷോപ്പിങ് കോംപ്ലക്സിന് സമീപമായിരുന്നു സംഭവം. അതുവരെ തങ്ങള്‍ തര്‍ക്കിക്കുന്നത് രാജേഷിനോടാണെന്ന് അറിയില്ലായിരുന്നുവെന്ന് ആംബുലന്‍സ് ജീവനക്കാര്‍ പറയുന്നു.
പുലര്‍ച്ചെ മൂന്നരയോടെ ഇവിടെ ഒരു കാര്‍ കൊണ്ട് വന്ന്് പാര്‍ക്ക് ചെയ്തശേഷം ചിലര്‍ പോയി. ഇത് ആംബുലന്‍സുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ഥലമായിരുന്നു.
തുടര്‍ന്ന് 11.30 ഓടെ മറ്റൊരു വാഹനവും ഇതിനടുത്തായി പാര്‍ക്ക് ചെയ്തു. ഇതോടെ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സുകള്‍ പുറത്തേക്ക് എടുക്കാനായില്ല.
വാഹനങ്ങള്‍ മാറ്റണമെന്ന് ആംബുലന്‍സ് ൈഡ്രവര്‍മാര്‍ ഇവരോട് ആവശ്യപ്പെട്ടു. വാഹനത്തിനുള്ളിലിരുന്നവര് മദ്യപിക്കുകയായിരുന്നെന്നും ൈഡ്രവര്‍മാര്‍ ആരോപിക്കുന്നു.
പുറത്തിറങ്ങിയ ഇവര്‍ വാഹനം മാറ്റാനാകില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് തര്‍ക്കമായി. ഇതിനിടെ വാഹനത്തിനുള്ളില്‍ നിന്നിറങ്ങിയയാള് ആയുധം കാട്ടി ൈഡ്രവര്‍മാരെ ഭീഷണിപ്പെടുത്തി. താന്‍ പുത്തന്‍പാലം രാജേഷാണെന്ന് പറയുകയും ചെയ്തു. ഇതോടെ തര്‍ക്കിക്കാന്‍ നിന്നവര്‍ പിന്‍വാങ്ങി. പോലീസ് എത്തുമെന്ന സൂചന ലഭിച്ചതോടെ, കൂടിനിന്നവരെ ഭീഷണിപ്പെടുത്തിയശേഷം സംഘം രണ്ട് വാഹനങ്ങളിലായി കടന്നു.
മെഡിക്കല്‍ കോളേജ് സി.ഐ. പി.ഹരിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
കാറുകളുടെ നമ്പരുകള്‍ ആര്‍ക്കും അറിയില്ലായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും നമ്പരുകള്‍ ശേഖരിച്ച് വൈകീട്ട് മാഞ്ഞാലിക്കുളത്ത് നിന്നും പുത്തന്‍പാലം രാജേഷ് എത്തിയ വാഹനവും അതിന്റെ ഡ്രൈവറേയും കസ്റ്റഡിയില്‍ എടുത്തു.
ആയുധവുമായി ഭീഷണിപ്പെടുത്തിയതിന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.
ഗുണ്ടാ നേതാക്കൾ സജീവമാകുന്നോ ?പോലീസിന് തലവേദന
തിരുവനന്തപുരം: മുമ്പ് സജീവമായിരുന്ന രണ്ടു ഗുണ്ടാ നേതാക്കൾ വീണ്ടും സജീവമായാൽ പോലീസിന് കൂടുതൽ തലവേദനയാകും. പഴയകാല ഗുണ്ടാനേതാക്കൾ കച്ചവടങ്ങളിലേക്കു വഴിമാറിയതോടെ നഗരത്തിൽ കാര്യമായ അക്രമസംഭവങ്ങളൊന്നും നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം നഗരത്തിൽ നടന്ന രണ്ട് അക്രമങ്ങളിലും നേതാക്കളുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.
വൻ ആസ്തിയും ആഡംബര ജീവിതത്തിനുള്ള വരുമാനവുമുള്ളവർ വീണ്ടും അക്രമപാതയിലേക്കെത്തി തങ്ങളുടെ സാന്നിധ്യമറിയിക്കാനാണോ ശ്രമിച്ചതെന്നും സംശയമുണ്ട്. പോൾ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ടാണ് ഓംപ്രകാശും പുത്തൻപാലം രാജേഷും അവസാനമായി പോലീസ് വലയിലാവുന്നത്. സംഭവത്തിലെ പ്രതികളല്ലെങ്കിലും ഇവർക്കെതിരേയുള്ള കേസുകളെല്ലാം പോലീസ് പൊടിതട്ടിയെടുക്കുകയും ജയിലിലാക്കുകയും ചെയ്തു.
ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും പരസ്യമായി അക്രമസംഭവങ്ങളിൽ നിന്നും പിൻമാറുകയും ചെയ്തു. എന്നാൽ നഗരത്തിലെ മണ്ണ്, മണൽ, ക്വാറി, പണമിടപാടുകളുടെ ഒത്തുതീർപ്പ്, ഇങ്ങനെ പലതിലും ഇവരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളുണ്ടായിരുന്നു. മറ്റ് നഗരങ്ങളിലും സമീപ സംസ്ഥാനങ്ങളിലുമിരുന്നാണ് തലസ്ഥാന നഗരത്തിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇക്കഴിഞ്ഞ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ നഗരത്തിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് ഗുണ്ടാ നേതാക്കളുടെ ഡി.ജെ. പാർട്ടിയടക്കം നടന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരം ചില കൂട്ടായ്മകൾക്ക് പിന്നാലെയാണ് അക്രമസംഭവങ്ങളും ഉണ്ടായിരിക്കുന്നത്.
Content Highlights: Puthanpalam Rajesh-gang leaders active again?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..