
പുനലൂർ : രേഖകളില്ലാതെ തീവണ്ടിയിൽ കൊണ്ടുവന്ന 35.92 ലക്ഷം രൂപ പുനലൂർ റെയിൽവേ പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനെ (52) കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ, കൊല്ലം - ചെങ്കോട്ട പാതവഴി മധുരയിൽ നിന്നും ഗുരുവായൂരിലേക്ക് വന്ന തീവണ്ടിയിൽ നിന്നാണ് പണം കണ്ടെടുത്തത്. 500 രൂപയുടെ 72 കെട്ടുകളായി തോൾബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. ബാഗ് കൈവശം വച്ചിരുന്ന പ്രസന്നനോട് ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പുനലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.ശ്രീകുമാർ, സീനിയർ സിവിൽ ഓഫീസർമാരായ ഷെമീർ, സജി, സിവിൽ ഓഫീസർമാരായ അരുൺ മോഹൻ, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പണം കോടതിയിൽ ഹാജരാക്കിയ ശേഷം ആദായനികുതി വകുപ്പിന് കൈമാറുമെന്ന് എസ്.എച്ച്.ഒ. പറഞ്ഞു.
കൊല്ലം-ചെങ്കോട്ട പാത വഴി തീവണ്ടികളിൽ രേഖകളില്ലാതെ പണം കടത്തുന്നത് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 16 -ന് ചെന്നൈ എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന 16.80 ലക്ഷം രൂപ പുനലൂരിൽ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്.) പിടിച്ചെടുത്തിരുന്നു. മധുര കാമരാജ്ശാല സ്വദേശി എസ്.സുരേഷി (65) നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Content Highlights: Rs 35.92 Lakh Seized at Punalur Railway Station
Published: 08 Nov 2024, 04:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented