സ്‌കൂട്ടര്‍ ഇടിച്ചിട്ടു, കാര്‍ നിര്‍ത്താതെ SI കടന്നു; പിടികൂടിയത് പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന്


കാര്‍ നിര്‍ത്താതെ പോയ എസ്.ഐ.യെ പിന്നീട് പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്.

Screengrab: Mathrubhumi News

പത്തനംതിട്ട: സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ എസ്.ഐ.യ്ക്ക് സ്ഥലംമാറ്റം. പുളിക്കീഴ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. സാജന്‍ പീറ്ററിനെയാണ് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. തിരുവല്ല ഡിവൈ.എസ്.പി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് എ.ഡി.ജി.പി.യ്ക്കും കൈമാറിയിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് നിരണം ഡെക്ക്ഫാമിന് സമീപത്തായിരുന്നു സംഭവം. എസ്.ഐ. ഓടിച്ച കാര്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സഹപ്രവര്‍ത്തകന്റെ വിരമിക്കല്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് എസ്.ഐ. ഓടിച്ച കാര്‍ അപകടമുണ്ടാക്കിയത്. സംഭവസമയത്ത് എസ്.ഐ. മദ്യലഹരിയിലായിരുന്നുവെന്നും ആക്ഷേപമുണ്ട്.



അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയ എസ്.ഐ.യെ പിന്നീട് പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്. കാറിനെ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് എസ്.ഐ.യെ കൈയോടെ പിടികൂടി പുളിക്കീഴ് പോലീസിന് കൈമാറുകയായിരുന്നു.

Content Highlights: pulikeezhu sub inspector transferred after accident case reported against him


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented