അര്‍ധരാത്രി പൂജിച്ചത് എയര്‍ഗണ്ണും വാളും മദ്യവും,നാട്ടുകാര്‍ ഇടപെട്ടു;പറമ്പിന്റെ ദോഷം മാറാനെന്ന് മൊഴി


മാതൃഭൂമി ന്യൂസ്

Screengrab: Mathrubhumi News

തൃശ്ശൂര്‍: വരവൂരില്‍ അര്‍ധരാത്രി എയര്‍ഗണ്ണും വടിവാളും കോടാലിയും വെച്ച് പൂജ. വരവൂരില്‍ മുള്ളൂര്‍ക്കര സ്വദേശിയായ ജ്യോത്സ്യന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് രാത്രി 12 മണിക്ക് പൂജ നടന്നത്. അസ്വാഭാവികമായി എന്തോ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ ഇടപെടുകയും പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും ജ്യോത്സ്യന്‍ സ്വന്തം സ്ഥലത്ത് പൂജ നടത്തിയതില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ മൂന്നുദിവസമായി വരവൂരിലെ പറമ്പില്‍ അസ്വാഭാവികമായ പലതും നടക്കുന്നതായി നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രി നാട്ടുകാര്‍ ഇവിടേക്ക് എത്തി പരിശോധന നടത്തി. വടിവാളും വെട്ടുകത്തിയും എയര്‍ഗണ്ണും മദ്യവുമെല്ലാം പൂജിക്കുന്ന കാഴ്ചയാണ് നാട്ടുകാര്‍ കണ്ടത്. ഇതോടെ എരുമപ്പെട്ടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.മുള്ളൂര്‍ക്കര സ്വദേശിയായ ജ്യോത്സ്യന്‍ അടുത്തിടെയാണ് വരവൂരിലെ പറമ്പ് വാങ്ങിയത്. സ്ഥലത്തിന്റെ ദോഷം മാറാനും കാട് വെട്ടിതളിക്കുന്നതിന് മുമ്പായും താന്‍ പൂജ നടത്തിയതാണെന്നാണ് ജ്യോത്സ്യന്റെ മൊഴി. സംഭവത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാനായി ഒന്നുമില്ലെന്നാണ് പോലീസിന്റെ പ്രതികരണം. സ്ഥലമുടമയെ മൊഴി രേഖപ്പെടുത്തിയശേഷം വിട്ടയച്ചതായും പോലീസ് പറഞ്ഞു.

Content Highlights: puja at midinight in a secluded land in thrissur found air gun sword and liquor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented