വാറ്റുകേസിലെ പ്രതിയെ വിട്ടുകിട്ടണം, എക്‌സൈസിനെ തടഞ്ഞു; CPM പ്രവര്‍ത്തകന്‍ അറസ്റ്റില്‍


വാറ്റുകേന്ദ്രത്തില്‍നിന്ന് ചാരായവും വാറ്റുപകരണങ്ങളുമായി പിടികൂടിയ ഗോപിയെ എക്സൈസ് സംഘം പെരുനാട് എക്സൈസ് ഓഫീസിലേക്ക് കൊണ്ടുപോകവെയാണ് സംഭവം

പ്രതീകാത്മക ചിത്രം / മാതൃഭൂമി

സീതത്തോട് : മുണ്ടന്‍പാറയില്‍ എക്സൈസ് സംഘത്തെ തടഞ്ഞ് വാറ്റുകേസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകനായ ഒരാളെ ചിറ്റാര്‍ പോലീസ് അറസ്റ്റുചെയ്തു. മുണ്ടന്‍പാറ അജിഭവനില്‍ സുരേന്ദ്രന്‍ പിള്ള(57)യെയാണ് അറസ്റ്റുചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

സംഭവത്തില്‍ സീതത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ്, സി.പി.എം. സീതത്തോട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെ.കെ. മോഹനന്‍ എന്നിവരടക്കം ആറുപേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഗുരുനാഥന്‍മണ്ണിലെ വാറ്റുകേന്ദ്രത്തില്‍നിന്ന് ചാരായവും വാറ്റുപകരണങ്ങളുമായി പിടികൂടിയ ഗോപിയെ എക്സൈസ് സംഘം പെരുനാട് എക്സൈസ് ഓഫീസിലേക്ക് കൊണ്ടുപോകവെയാണ് സംഭവം. ഇയാളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മുണ്ടന്‍പാറയില്‍ വെച്ച്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ എക്സൈസ് സംഘത്തെ തടഞ്ഞു. പോലീസെത്തിയതോടെയാണ് എക്സൈസ് സംഘത്തിന് പോകാനായത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഗുരുനാഥന്‍മണ്ണിലെ വാറ്റു കേന്ദ്രത്തില്‍ തിരച്ചിലിനെത്തിയ എക്സൈസ് സംഘത്തെ വാറ്റുകേന്ദ്രങ്ങളിലുണ്ടായിരുന്നവര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചിരുന്നു. എക്സൈസ് സംഘം വീണ്ടുമിവിടെ തിരച്ചില്‍ നടത്തുകയും ചാരായകേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

എക്സൈസ് സംഘത്തെ മര്‍ദ്ദിച്ച കേസില്‍ നാട്ടുകാരായ എട്ടുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ചയും എക്സൈസ് സംഘം തിരച്ചിലിനെത്തിയത്. മുമ്പ് എക്സൈസ് സംഘത്തെ മര്‍ദ്ദിച്ച സംഘത്തിലെ യുവാവിന്റെ വീട്ടില്‍നിന്നാണ് വീണ്ടും ചാരായം പിടിച്ചത്. പ്രദേശത്ത് ഏറെനാളായി ഈ വീട് കേന്ദ്രീകരിച്ച് ചാരായ ഉത്പാദനവും വിതരണവും നടത്തിവരികയായിയിരുന്നെന്ന് എക്സൈസ് സംഘം വ്യക്തമാക്കിയിരുന്നു.

Content Highlights: protest against excise one cpm worker arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented