മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ നടന്ന പ്രതിഷേധം(ഇടത്ത്) ഫർസീൻ മജീദ്(വലത്ത്)
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റും മുട്ടന്നൂര്‍ എ.യു.പി. സ്‌കൂളിലെ അധ്യാപകനുമായ ഫര്‍സീന്‍ മജീദി(28)നെയാണ് 15 ദിവസത്തേക്ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡി.ഡി.ഇ. സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചത്.
ഫര്‍സീന്‍ മജീദ് തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നതായി ഡി.ഡി.ഇ. അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അവധിക്ക് അപേക്ഷിക്കുകയും ഇത് അനുവദിച്ചതായും സ്‌കൂളിലെ രേഖകളിലുണ്ടെന്നും ഡി.ഡി.ഇ. പറഞ്ഞു.
അതേസമയം, ഫര്‍സീന്‍ മജീദ് തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിലായതിന് പിന്നാലെ ഇയാളെ സ്‌കൂളില്‍നിന്ന് പുറത്താക്കണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നിരുന്നു. നിരവധി കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ടി.സി.ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റ് അതിവേഗം നടപടികളിലേക്ക് കടന്നത്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച് പോലീസ് കസ്റ്റഡിയിലായെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് 15 ദിവസത്തേക്ക് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.
Content Highlights: protest against cm in flight school teacher suspended from service
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..