ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന ബസ് | Photo: Screengrab/Mathrubhumi News
പത്തനംതിട്ട: മദ്യപിച്ച് ജീവനക്കാര്‍ തമ്മിലടിച്ചതിനെത്തുടര്‍ന്ന് സ്വകാര്യബസ് യാത്ര റദ്ദാക്കി. പത്തനംതിട്ടയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസിന്റെ യാത്രയാണ് പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയത്.
പത്തനംതിട്ട സ്റ്റേഡിയം ജങ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിലായിരുന്നു ബസ് പാര്‍ക്ക് ചെയ്തിരുന്നത്. അഞ്ചു മണിക്കായിരുന്നു ബസ് പുറപ്പെടേണ്ടിയിരുന്നത്. ഇതിന് മുന്‍പ് ജീവനക്കാര്‍ മൂന്നുപേരും ചേര്‍ന്ന് ക്രിസ്മസ് ആഘോഷം നടത്തുകയും മദ്യപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തര്‍ക്കവും തമ്മില്‍ തല്ലുമുണ്ടായത്.
ക്ലീനര്‍ കണ്ണൂര്‍ സ്വദേശിയാണ്. ഡ്രൈവര്‍മാര്‍ രണ്ടുപേരും ഇതരസംസ്ഥാന സ്വദേശികളും. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ്, ജീവനക്കാര്‍ മദ്യപിച്ചതായി കണ്ടെത്തുകയും യാത്ര റദ്ദാക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
ജീവനക്കാര്‍ മൂന്നുപേരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കും. ഈ ബസില്‍ ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാര്‍ക്കായി കമ്പനി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തും.
Content Highlights: private bus employees fight bengaluru trip cancelled
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..