പെൺകുട്ടിയുടെ നഗ്നവീഡിയോ സമൂഹമാധ്യമം വഴി മറ്റുള്ളവർക്ക് കൈമാറി; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ


പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് നിരവധി സ്ത്രീകളുമായും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായും ചാറ്റിങ് നടത്തിയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

• ആകാശ്

ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവീഡിയോ പ്രചരിപ്പിച്ച സ്വകാര്യബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി പാലച്ചിറ തച്ചോട് പട്ടരുമുക്ക് ആകാശ്ഭവനിൽ എസ്.ആകാശ് (നന്ദു-24) ആണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. വടക്കൻസ് എന്ന സ്വകാര്യബസിലെ ഡ്രൈവറാണ് പ്രതി.

സ്‌കൂൾകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ പ്രതി കുട്ടിയുടെ നഗ്നവീഡിയോ പകർത്തുകയും മറ്റുള്ളവർക്ക് സമൂഹമാധ്യമങ്ങളിലൂടെ കൈമാറുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് ആറ്റിങ്ങൽ പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽപ്പോയി.



ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി. ജി.ബിനുവിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ. സി.സി.പ്രതാപചന്ദ്രൻ, ജൂനിയർ എസ്.ഐ. ശരത്, പോലീസുകാരായ അനിൽകുമാർ, ബിനോജ്, ശരത്കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് നിരവധി സ്ത്രീകളുമായും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായും ചാറ്റിങ് നടത്തിയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Private bus driver arrested for circulating private video of a girl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented