നിക്ഷേപകരില്‍നിന്ന് തട്ടിയെടുത്തത് 17 കോടി രൂപ; മലപ്പുറത്ത് സ്വകാര്യബാങ്ക് മാനേജര്‍ അറസ്റ്റില്‍


ഫസലു റഹ്‌മാൻ

മലപ്പുറം: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനംചെയ്ത് നിക്ഷേപകരില്‍നിന്ന് 17 കോടിയോളം രൂപ തട്ടിയെടുത്ത ബാങ്ക് മാനേജര്‍ പിടിയിലായി. പ്രമുഖ സ്വകാര്യബാങ്കിന്റെ മലപ്പുറത്തെ പ്രയോറിറ്റി റിലേഷന്‍ഷിപ്പ് മാനേജരായ പുളിയക്കോട് കടുങ്ങല്ലൂര്‍ സ്വദേശി വേരാല്‍തൊടി ഫസലു റഹ്‌മാനാ(34)ണ് പിടിയിലായത്. തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ബാങ്കിന്റെ പരാതിയിലാണ് പോലീസ് നടപടി.

കൂടുതല്‍ പലിശ വാഗ്ദാനംചെയ്തും ഇല്ലാത്ത ബിസിനസ് സ്‌കീം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചും വിദേശനിക്ഷേപകരുടെ പണം തട്ടുകയായിരുന്നു. ബാങ്കിന്റെ ഓഡിറ്റ് വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ബാങ്കില്‍നിന്ന് പുറത്താക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.



സംശയംതോന്നിയ ചിലര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബാങ്കിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിച്ചു. ഇടപാടുകാരും പരാതിയുമായി രംഗത്തെത്തി. 17 കോടിരൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയതെന്നും അതിനിയും ഉയരാമെന്നുമാണ് ബാങ്കധികൃതര്‍ പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി.

മോങ്ങമടക്കമുള്ള ചില ബ്രാഞ്ചുകളില്‍ക്കൂടി ഇയാള്‍ ജോലിചെയ്തിട്ടുള്ളതിനാല്‍ അവിടങ്ങളിലും തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നന്വേഷിക്കുന്നുണ്ട്. മലപ്പുറം ഡിവൈ.എസ്.പി. അബ്ദുള്‍ ബഷീറിന്റെ നിര്‍ദേശപ്രകാരം മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഫസലു റഹ്‌മാനെ പിടികൂടിയത്.

ഇടപാടുകാരുടെ താത്പര്യം സംരക്ഷിക്കും- ബാങ്ക്

ഇടപാടുകാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ ബാങ്കധികൃതര്‍ അറിയിച്ചു. മലപ്പുറത്ത് തട്ടിപ്പു നടത്തിയ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് തന്നെ അന്വേഷണം നടത്തിയതിന്റെ ഭാഗമായാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ഇത് വ്യക്തമായ ഉടനെ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് പോലീസില്‍ പരാതിപ്പെട്ടു. ഇടപാടുകാരുടെ സുരക്ഷിതത്വത്തിനുള്ള എല്ലാ നടപടികളും ബാങ്ക് സ്വീകരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: private bank manager arrested in fraud case in malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented