പിടികൂടിയ ഹാഷിഷ് ഓയിൽക്കുപ്പി
തൃശ്ശൂര്‍: വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ശിക്ഷാ തടവുകാരനില്‍നിന്ന് രണ്ടുചെറിയ കുപ്പിയില്‍ ഒളിപ്പിച്ച ഹാഷിഷ് ഓയില്‍ പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.
പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പുതുക്കാട് സ്വദേശി രതീഷി (35) ല്‍നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഹൈക്കോടതിയില്‍നിന്ന് അഞ്ചുദിവസത്തെ ഇടക്കാലജാമ്യത്തില്‍ ജയിലില്‍നിന്ന് ഇറങ്ങിയ രതീഷ്, തിങ്കളാഴ്ച തിരിച്ച് ജയിലിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ പരിശോധനയ്ക്ക് വിസമ്മതിച്ചു. ഇതോടെ സംശയം തോന്നിയ ജയില്‍ അധികൃതര്‍ എക്‌സ്‌റേയ്ക്ക് വിധേയനാക്കി.
ഇതിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ വസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ച് ഇവ പുറത്തെടുത്തു.
തൊണ്ടിമുതല്‍ വിയ്യൂര്‍ പോലീസിന് കൈമാറി. പോലീസ് കേസെടുത്തു.
Content Highlights: prisoner tries to smuggle hashish oil into viyyur high security jail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..