പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് നാലുവിദ്യാര്‍ഥികളെ; പോക്‌സോ കേസില്‍ വൈദികന് 18 വര്‍ഷം തടവ്


തോമസ്‌ പാറേക്കുളം

കൊല്ലം: വൈദികപഠനത്തിനെത്തിയ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ വൈദികന് 18 വര്‍ഷം കഠിനതടവ്. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി (പോക്‌സോ) കെ.എന്‍.സുജിത്താണ് ശിക്ഷ വിധിച്ചത്. കൊട്ടാരക്കരയിലെ ഒരു പള്ളിയില്‍ വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളമാണ് നാലു വിദ്യാര്‍ഥികളെ പീഡിപ്പിച്ചത്. 2016-ലാണ് സംഭവം.

തിരുവനന്തപുരം ശിശുക്ഷേമസമിതിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്ന് പുത്തൂര്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ഷൈനു തോമസാണ് അന്വേഷണം നടത്തിയത്. അന്വേഷണവേളയില്‍ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട പ്രതിയെ പിന്നീട് ചെന്നൈയില്‍നിന്ന് പിടികൂടുകയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി.മുണ്ടയ്ക്കല്‍, സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സോജ തുളസീധരന്‍ എന്നിവര്‍ ഹാജരായി.

Content Highlights: priest gets 18 years imprisonment for raping minor boys


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented