1. ബെനഡിക്ട് ആന്റോ 2. പ്രതീകാത്മകചിത്രം | Photo - ANI, Mathrubhumi archives
നാഗര്‍കോവില്‍ (തമിഴ്‌നാട്): ലൈംഗിക അതിക്രമക്കേസില്‍ പോലീസ് തിരച്ചില്‍ തുടങ്ങിയതിന് പിന്നാലെ ഒളിവില്‍പോയ വൈദികന്‍ നാഗര്‍കോവിലിലെ ഫാം ഹൗസില്‍നിന്ന് അറസ്റ്റിലായി. ഫാ. ബെനഡിക്ട് ആന്റോയെയാണ് പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റുചെയ്തത്. ഇയാളുടെ നിരവധി അശ്ലീല ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വൈദികന്റെ ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചവര്‍ അശ്ലീല ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചുെവന്നാണ് പുറത്തുവരുന്ന വിവരം.
കന്യാകുമാരി ജില്ലയില്‍നിന്നുള്ള നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് വൈദികനെതിരെ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. ഓണ്‍ലൈനിലൂടെ ലൈംഗികാതിക്രമം നടത്തുന്നുവെന്നും പള്ളിയില്‍ പോകുമ്പോഴെല്ലാം മോശമായി ശരീരത്തില്‍ സ്പര്‍ശിക്കുന്നുവെന്നുമാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. പിന്നീട് വിദ്യാര്‍ഥിനിയുടെ അമ്മയെ വിളിച്ച് മകളെക്കൊണ്ട് വൈദികനുമായി വീഡിയോ കോള്‍ ചെയ്യാനും വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്യിക്കാനും നിര്‍ബന്ധിച്ചു. സമ്മര്‍ദത്തെത്തുടര്‍ന്ന് വൈദികനെ വിളിച്ചപ്പോഴാണ് ഓണ്‍ലൈനിലൂടെയുള്ള ലൈംഗിക അതിക്രമമുണ്ടായതെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്.
മറ്റുപല പെണ്‍കുട്ടികളും വൈദികന്റെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലാക്കിയതോടെ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ വൈദികനും സഹായികളും ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥിനി പറയുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ഐ.ടി വകുപ്പുകളടക്കം ചുമത്തി കേസെടുത്തതോടെയാണ് വൈദികന്‍ ഒളിവില്‍പ്പോയത്. ഇതേത്തുടര്‍ന്നാണ് രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ച് പോലീസ് വൈദികനുവേണ്ടി തിരച്ചില്‍ തുടങ്ങിയത്. ഒരാഴ്ച മുമ്പാണ് വൈദികന്റെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.
Content Highlights: Priest arrested sexual harassment case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..