ശെമവൂൻ റമ്പാൻ | Photo: Screengrab/ Mathrubhumi News
കൊച്ചി: പോക്‌സോ കേസില്‍ വൈദികന്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ച് ഓര്‍ത്തഡോക്‌സ് സഭ. വെള്ളിയാഴ്ചയാണ് 15 വയസുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ശെമവൂന്‍ റമ്പാനെ (77) പോലീസ് അറസ്റ്റ് ചെയതത്. ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.
മൂന്ന് അംഗങ്ങളുള്ള കമ്മീഷനെയാണ് നിലവില്‍ സഭ നിയമിച്ചിരിക്കുന്നത്. ഇവര്‍ മേയ് 15-നകം റിപ്പോര്‍ട്ട് നല്‍കണമെന്നും സഭാ നേതൃത്വം നിര്‍ദേശം നല്‍കി.
അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാളെ വൈദിക ശുശ്രൂഷയില്‍ നിന്നും സഭ വിലക്കിയിരുന്നു. ഇതുസംബന്ധിച്ചുള്ള കല്പന കാതോലിക്ക ബാവ വെള്ളിയാഴ്ച പുറത്തിറക്കി. ഇത്തരം കാര്യങ്ങള്‍ മോശം പ്രവണതയാണ്. ഇത് സഭയ്ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കല്പനയില്‍ പറയുന്നു.
ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകല്‍ മാര്‍ ഗ്രിഗോറിയസ് പള്ളിയില്‍ താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂന്‍ റമ്പാന്‍. 15-കാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്.
Content Highlights: priest arrested in POCSO case orthodox sabha appointed a three-member commission
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..