Photo: Screengrab/ Mathrubhumi News
തിരുവനന്തപുരം: കേശവപുരത്ത് വീട്ടുമുറ്റത്ത് മദ്യവിൽപ്പന. മുന്തിയ ഇനം മദ്യങ്ങളുടെ കോക്ടെയിലായിരുന്നു കച്ചവടത്തിലെ പ്രധാന ഇനം. ബാറിന് സമാനമായി സജ്ജീകരിച്ച വാനിലായിരുന്നു മദ്യ വിൽപ്പന. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് വീടിന്റെ ഉടമയെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
നഗരത്തിന് സമീപത്തുള്ള വീടിന് മുറ്റത്ത് വാൻ പാർക്ക് ചെയ്ത്, ബാറിന് സമാനമായി അലങ്കരിച്ച് സംവിധാനങ്ങൾ ഒരുക്കി കോക്ടെയിലാക്കി മദ്യം വിൽപ്പന നടത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് നടന്നു വന്നിരുന്നു. പരസ്യമായിട്ടായിരുന്നു മദ്യവിൽപ്പന. ആൾക്കൂട്ടം വർധിച്ചതോടെയാണ് പ്രദേശവാസികൾ എക്സൈസിന് പരാതി നൽകിയത്.
എക്സൈസ് എത്തി വാഹനത്തിലും വീട്ടിലും പരിശോധന നടത്തി. വീട്ടിൽ നിന്ന് 38 ലിറ്റർ ബിയറും 10 ലിറ്റർ വിദേശ മദ്യവും ഇവിടെ നിന്ന് പിടികൂടി. സംഭവത്തിൽ വീട്ടുടമ ഇഷാനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അനധികൃതമായി മദ്യം സൂക്ഷിച്ചതിനും പരസ്യം നൽകി കോക്ടെയിൽ ഉണ്ടാക്കി അനധികൃമായി വിറ്റതിനുമാണ് കേസെടുത്തിരിക്കുന്നത്.
Content Highlights: prepare cocktails using liquor bar setup in home one in custody


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..