പ്രതീകാത്മക ചിത്രം/ANI
ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. ആന്ധ്രപ്രദേശിലെ രേപല്ലേ റെയില്‍വേ സ്റ്റേഷനിലാണ് യുവതി ക്രൂരതയ്ക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച പുലര്‍ച്ചെയാണ് മദ്യപിച്ചെത്തിയ മൂന്നംഗസംഘം ഗര്‍ഭിണിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കും ഒപ്പം ഗുണ്ടൂരില്‍നിന്ന് കൃഷ്ണ ജില്ലയിലേക്ക് പോവുകയായിരുന്നു യുവതി. ജോലി തേടിയുള്ള യാത്രയ്ക്കിടെ ദമ്പതിമാരും കുട്ടികളും രേപല്ലേ റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചുകളിലാണ് ശനിയാഴ്ച രാത്രി ഉറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെയോടെ മദ്യപിച്ചെത്തിയ മൂന്നംഗസംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ ആക്രമിച്ചശേഷം പ്രതികള്‍ യുവതിയെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി. തുടര്‍ന്ന് സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇതിനിടെ, യുവതിയുടെ ഭര്‍ത്താവ് റെയില്‍വേ അധികൃതരില്‍നിന്നും റെയില്‍വേ പോലീസില്‍നിന്നും സഹായം തേടാന്‍ ശ്രമിച്ചെങ്കിലും ആ സമയത്ത് സ്റ്റേഷനില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ യുവതിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
Content Highlights: pregnant woman kidnapped and gang raped in andhra pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..