മരിച്ച ഗര്‍ഭസ്ഥശിശുവിനെ രണ്ടുമാസം ചുമന്ന അമ്മ മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍


ക്രൂരത പ്രണയവിവാഹത്തിനുശേഷം; ചികിത്സയ്ക്കായിവാങ്ങിയ പണം ധൂര്‍ത്തടിച്ചു

ജ്യോതിഷ്

ആറന്മുള: മരിച്ച ഗര്‍ഭസ്ഥശിശുവുമായി ചികിത്സ കിട്ടാതെ രണ്ടുമാസം കഴിഞ്ഞ അമ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ഹൗസ് സെറ്റ് കോളനിയില്‍ അനിത(29)യുടെ മരണത്തില്‍ ഭര്‍ത്താവ് മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ജ്യോതി നിവാസില്‍ ജ്യോതിഷ് (31) ആണ് അറസ്റ്റിലായത്. സ്ത്രീധനപീഡന നിരോധനനിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവപ്രകാരമാണ് ഇയാള്‍ക്കതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് പ്രധാന കുറ്റം.

പോലീസ് പറയുന്നതിങ്ങനെ: മൂന്നുവര്‍ഷം മുമ്പാണ് ജ്യോതിഷ് അനിതയെ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു. അനിതയുടെ വീട്ടില്‍ത്തന്നെ താമസിച്ച ജ്യോതിഷ് വിവാഹത്തിനുശേഷം ജോലിക്കൊന്നും പോയിരുന്നില്ല. അനിതയുടെ സ്വര്‍ണാഭരണങ്ങളും വാഹനവും മറ്റും വിറ്റായിരുന്നു ജീവിതം. ഇതിനിടയില്‍ കുട്ടിയുണ്ടായെങ്കിലും അമ്മയ്്ക്കും കുഞ്ഞിനും ചെലവിനും കൊടുത്തിരുന്നില്ല. ആദ്യപ്രസവത്തിനുശേഷം പെട്ടെന്നുതന്നെ വീണ്ടും ഗര്‍ഭിണിയായതോടെ വിവരം മറച്ചുവെയ്ക്കണമെന്ന് ഇയാള്‍ അനിതയോട് ആവശ്യപ്പെട്ടു. ഗര്‍ഭം ഒഴിവാക്കുന്നതിനും ശ്രമിച്ചു.

ഇതിനിടെ മതിയായ ചികിത്സയും പരിചരണവും കിട്ടാതെ ഗര്‍ഭസ്ഥശിശു മരിച്ചു. ഇത് കണ്ടെത്തിയ ഡോക്ടര്‍ മരിച്ച ശിശുവിനെ പെട്ടെന്ന് നീക്കുന്നതിന് കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, അവിടേക്ക് ഇയാള്‍ അനിതയെ കൊണ്ടുപോയില്ല. കുഞ്ഞ് രണ്ടുമാസത്തോളം വയറ്റില്‍കിടന്നു.

അണുബാധ കാരണം അനിത മേയ് 19 മുതല്‍ തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയില്‍ ചികിത്സയിലായി. ജൂണ്‍ 28-ന് മരിച്ചു. ആശുപത്രിയിലെത്തിച്ചശേഷം അവിടെനിന്ന് മുങ്ങിയ ഭര്‍ത്താവ് ഭാര്യയുടെ ചികില്‍സയ്ക്കായി പലരുടെ പക്കല്‍നിന്നും പണംവാങ്ങിയിട്ട് സ്വന്തം കാര്യങ്ങള്‍ക്ക് ചെലവിട്ടു.

പത്തനംതിട്ട ഡിവൈ.എസ്.പി. കെ.നന്ദകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ആറന്മുള ഇന്‍സ്‌പെക്ടര്‍ സി.കെ.മനോജ്, എസ്.ഐ.മാരായ അനിരുദ്ധന്‍, ഹരീന്ദ്രന്‍, എ.എസ്.ഐ. സനില്‍, സീനിയര്‍ സി.പി.ഒ. സുജ അല്‍ഫോന്‍സ്, സി.പി.ഒ. ഫൈസല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content Highlights: pregnant woman dies aranmula husband arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented