ശ്വസിക്കുമ്പോൾപോലും ദുര്‍ഗന്ധം; വേദനകൊണ്ട് പുളഞ്ഞിട്ടും ഭർത്താവിനെ പേടിച്ച് അനിത മിണ്ടിയില്ല


പ്രണയത്തിലായിരുന്ന ജ്യോതിഷും അനിതയും 2019 സെപ്റ്റംബർ 27-നാണ് വിവാഹിതരായത്. ഇരുവരുടെയും വീട്ടുകാർക്ക് താത്‌പര്യമില്ലായിരുന്നു. അനിതയുടെ പിടിവാശിയിലാണ് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത്. 35 പവൻ സ്വർണവും കാറും അനിതയുടെ വീട്ടുകാർ നൽകിയിരുന്നു.

ജ്യോതിഷും അനിതയും വിവാഹദിവസം എടുത്ത ചിത്രം

കോഴഞ്ചേരി: മല്ലപ്പുഴശ്ശേരി സ്വദേശിനി അനിതയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഭർത്താവ് ജ്യോതിഷിന്റെ ക്രൂരതകളും നിരന്തര അവഗണനയും. മല്ലപ്പുഴശ്ശേരി സ്വദേശികളായ അനിതയും ജ്യോതിഷും പ്രണയത്തിലായി ഒരുവർഷത്തിന് ശേഷമായിരുന്നു വിവാഹം. 35 പവൻ സ്വർണം അനിതയുടെ വീട്ടുകാർ നൽകിയിരുന്നു. വിവാഹശേഷം ഭാര്യയുടെ വീട്ടിൽ താമസമാക്കിയ ജ്യോതിഷിന് അഞ്ച് ലക്ഷം രൂപ വിലവരുന്ന കാറും വാങ്ങിനൽകി.

ആദ്യസമയത്ത് സ്വന്തമായി ഓട്ടം പോയിരുന്ന ഇയാൾ പിന്നീട് കാർ കൊടുത്ത്് സുഹൃത്തുക്കളെ പറഞ്ഞുവിടുകയായിരുന്നു പതിവ്. പിന്നീട് കാർ പണയപ്പെടുത്തി 80,000 രൂപ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽനിന്ന്് വാങ്ങി. ഇത് കേസാകുമെന്ന അവസ്ഥവന്നതിനെ തുടർന്ന് അനിതയുടെ സഹോദരൻ സഹായിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് പണം തവണയ്ക്ക് എടുത്ത് നൽകി. പണം മാസംതോറും അടയ്ക്കണമെന്ന് പറഞ്ഞെങ്കിലും ജ്യോതിഷ് അതിനുകൂട്ടാക്കിയില്ല. പണം അടയ്ക്കാത്തതിനെ തുടർന്ന് വാഹനം സ്ഥാപനം പിടിച്ചെടുത്തു.ഇതിനുശേഷമാണ് അനിതയ്‌ക്ക്‌ ആദ്യകുട്ടിയുണ്ടാകുന്നത്. അന്നുമുതൽ ജോലിക്കൊന്നും പോകാതിരുന്ന ജ്യോതിഷ് ഭാര്യാവീട്ടുകാരുടെ ചെലവിലായിരുന്നു ജീവിതം നയിച്ചിരുന്നത്. അനിതയുടെ ഗർഭപാത്രത്തിൽ കുട്ടി മരിച്ചഅവസ്ഥയിലാണെന്ന വിവരം മറച്ചുവെച്ച ഇയാൾ ഇതുപുറത്ത്് പറയരുതെന്ന് അനിതയെയയും ഭീഷണിപ്പെടുത്തി. അനിതയുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അമ്മയും സഹോദരനും ചേർന്ന് ജില്ലാ ആശുപത്രിയിലും കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. കോന്നിയിൽനിന്നുള്ള നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് എസ്.എ.ടി.ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ നടത്തിയ ശസ്ത്രക്രിയയിൽ ഗർഭസ്ഥശിശുവിന്റെ കാൽപ്പാദം മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ എന്ന് ഡോക്ടർ പറഞ്ഞതായി അനിതയുടെ അമ്മ ശ്യാമള പറഞ്ഞു.

അനിത രോഗബാധിതയായി ആശുപത്രിയിൽ കിടക്കുന്ന സാഹചര്യം പറഞ്ഞ്് വിദേശത്തുള്ള സുഹൃത്തുക്കളിൽനിന്ന് പണം വാങ്ങിയെങ്കിലും അതൊന്നും അനിതയുടെ ചികിത്സയ്ക്ക് ചെലവാക്കിയില്ല. അനിതയുടെ മരണവിവര കാരണം ലഭിച്ചയുടൻ ആറന്മുള പോലീസ് നടത്തിയ ഇടപെടലാണ് ജ്യോതിഷിനെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സാധിച്ചതെന്നും അനിതയുടെ ബന്ധുക്കളും സമീപവാസികളും പറയുന്നു.

വേദനകൊണ്ട് പുളഞ്ഞിട്ടും ഭർത്താവിനെ പേടിച്ച് അനിത മിണ്ടിയില്ല; മൂത്തകുഞ്ഞിന്റെ രോഗവിവരവും മറച്ചുവെച്ചു

കോഴഞ്ചേരി: ശ്വസിക്കുമ്പോൾപോലും പഴുപ്പിന്റെ നാറ്റം ഉണ്ടായിരുന്നു. വയറ്റിൽ കൊടിയ വേദന. എന്നിട്ടും അനിത ആരോടും പരാതിപ്പെട്ടില്ല. ഭർത്താവ് ജ്യോതിഷിന്റെ ഭീഷണിക്ക്‌ മുന്നിൽ ആ അമ്മ നിശ്ശബ്ദയായി. മരിച്ച ഗർഭസ്ഥശിശുവിനെ വയറ്റിലിട്ട് രണ്ടുമാസം നടക്കേണ്ടിവരുകയും അണുബാധമൂലം മരിക്കുകയും ചെയ്ത കോഴഞ്ചേരി മല്ലപ്പുഴശ്ശേരി കുറുന്താർ ഹൗസ് സെറ്റിൽമെന്റ് കോളനിയിൽ അനിത ഭർത്താവിൽനിന്ന് നേരിട്ടത് കൊടുംക്രൂരത.

ഇവരുടെ മൂത്തമകൻ ഒന്നരവയസ്സുള്ള ആദിദേവിന് ജനിച്ച് ആറാംമാസം, ഹൃദയത്തിന് തകരാറുണ്ടെന്നും അതിന് വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടർമാർ നിർദേശിച്ചതാണ്. ഇതും ജ്യോതിഷ് വീട്ടുകാരിൽനിന്ന് മറച്ചുവെച്ചു. ഗുരുതരാവസ്ഥയിലുള്ള ഈ കുട്ടിയെ ഞായറാഴ്ച തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രണയത്തിലായിരുന്ന ജ്യോതിഷും അനിതയും 2019 സെപ്റ്റംബർ 27-നാണ് വിവാഹിതരായത്. ഇരുവരുടെയും വീട്ടുകാർക്ക് താത്‌പര്യമില്ലായിരുന്നു. അനിതയുടെ പിടിവാശിയിലാണ് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത്. 35 പവൻ സ്വർണവും കാറും അനിതയുടെ വീട്ടുകാർ നൽകിയിരുന്നു. അനിതയുടെ വീട്ടിൽ താമസിച്ചിരുന്ന ജ്യോതിഷ് വിവാഹശേഷം മദ്യപാനം പതിവാക്കി. ഇതിനിടെ ഇവർക്ക് ഒരു ആൺകുട്ടി ജനിച്ചു. അധികം കഴിയുംമുൻപ് അനിത ഗർഭം ധരിച്ചതിനെത്തുടർന്ന് ഇത് അലസിപ്പോകാൻ പല നാട്ടുമരുന്നുകളും ജ്യോതിഷ്‌ നൽകി. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാൽ അനിത വീട്ടുകാരോട് മിണ്ടിയില്ല.

കടുത്ത വയറുവേദനയെത്തുടർന്ന് ഫെബ്രുവരി 22-ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും തുടർന്ന് കോന്നി മെഡിക്കൽ കോളേജിലും എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ 27 ആഴ്ച വളർച്ചയുള്ള ഗർഭസ്ഥശിശു മരിച്ചെന്നും ഉടൻ ശസ്ത്രക്രിയ നടത്താൻ മികച്ച സൗകര്യമുള്ള ആശുപത്രിയിലേക്ക്് മാറ്റണമെന്നും ജ്യോതിഷിനോട് ഡോക്ടർ പറഞ്ഞു. എന്നാൽ, ഇയാൾ അനിതയെ നേരെ വീട്ടിലേക്ക്‌ കൊണ്ടുപോയി. ഒന്നും ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തി. വയറുവേദന കൂടുകയും പഴുപ്പിന്റെ നാറ്റം ശ്വാസത്തിൽനിന്നും വരുകയും ചെയ്തതോടെയാണ് വീട്ടുകാർ ഇവരെ ആശുപത്രിയിലാക്കിയത്. ജീവൻ നഷ്ടപ്പെട്ട ഗർഭസ്ഥശിശുവിനെ ആദ്യശസ്ത്രക്രിയയിൽ പുറത്തെടുത്തു. രണ്ടാമത് നടത്തിയ ശസ്ത്രക്രിയയിൽ അനിതയുടെ ഗർഭപാത്രവും നീക്കംചെയ്തു. എന്നാൽ അനിതയുടെ ജീവൻ രക്ഷിക്കാനായില്ല.

(എൻ.ശ്രീകുമാർ)

Content Highlights: Pregnant woman dies after being denied treatment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented