പ്രവീണ്‍ റാണയെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിക്കും


പ്രവീൺ റാണയുടെ പുതിയ ചിത്രവും പഴയ ചിത്രവും

കണ്ണൂര്‍: തൃശ്ശൂര്‍ സേഫ് ആന്‍ഡ് സ്‌ട്രോങ് സ്ഥാപന ഉടമ അറസ്റ്റിലായ പ്രവീണ്‍ റാണയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും.ഇതിനായി രണ്ടുദിവസത്തിനുള്ളില്‍ തൃശ്ശൂര്‍ പോലീസ് കണ്ണൂരിലെത്തും.സ്ഥാപനത്തിന്റെ കണ്ണൂര്‍ ബ്രാഞ്ചിലും നിക്ഷേപത്തട്ടിപ്പ് നടന്നിരുന്നു. കണ്ണൂരിലും കമ്പനി വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒന്നുമുതല്‍ 20 ലക്ഷംവരെ 15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ച് കോടികള്‍ തട്ടിപ്പ് നടത്തിയത്. ദിനംപ്രതി നിരവധി പരാതികളാണ് ടൗണ്‍ സ്റ്റേഷനില്‍ എത്തുന്നത്.

കണ്ണൂര്‍ കെ.വി.ആര്‍. ടവറിലെ നാലാമത്തെ നിലയിലാണ് സേഫ് ആന്‍ഡ് സ്‌ട്രോങ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.

പ്രവീന്‍ റാണയ്‌ക്കെതിരേ തൃശ്ശൂര്‍ ജില്ലയില്‍ മാത്രം 22 തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. നിക്ഷേപകര്‍ക്ക് പലിശയോ മുതലോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.

Content Highlights: praveen rana will be brought to kannur for taking evidence


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented