കടന്നത് KSRTC-യില്‍, ഒളിവുജീവിതത്തിന് ചെലവ് 75,000 രൂപ; സുഹൃത്തുക്കള്‍ കൈമലര്‍ത്തിയതോടെ മോതിരംവിറ്റു


പ്രവീൺ റാണ

തൃശ്ശൂര്‍: പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രവീണ്‍ റാണയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് പണത്തിനായി പല ശ്രമങ്ങളും പ്രവീണ്‍ നടത്തിയിരുന്നെന്നും മോതിരം വിറ്റ് 25,000 രൂപ സ്വരൂപിച്ചെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തന്റെ അക്കൗണ്ടിലെ 16 കോടി രൂപ റാണ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ധൂര്‍ത്ത് അതിദരിദ്രനാക്കി മാറ്റിയെന്നും പ്രവീണ്‍ മൊഴി നല്‍കി.

പൊള്ളാച്ചിയിലെ അഞ്ചു ദിവസത്തെ ഒളിവു ജീവിതത്തിന് മാത്രം 75,000 രൂപ ചെലവുവന്നു. എറണാകുളത്തുനിന്ന് അങ്കമാലിയിലെത്തിയ ശേഷം പല സുഹൃത്തുക്കളോടും റാണ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരെല്ലാവരും കൈമലര്‍ത്തി.

വിവാഹത്തിനായി കോടികളാണ് പ്രവീണ്‍ ചെലവഴിച്ചത്. വിവാഹ വീഡിയോ ആല്‍ബത്തിനായി മാത്രം 15 ലക്ഷത്തിലധികം രൂപയാണ് മുടക്കിയത്. ആഡംബര വാഹനങ്ങളും വസ്ത്രങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. വന്‍ ഹോട്ടലുകള്‍ വാങ്ങുകയോ ലീസിനെടുക്കുകയോ ചെയ്യുന്നതും പ്രവീണിന്റെ ഹോബിയായിരുന്നു.

രക്ഷപ്പെട്ടത് കെ.എസ്.ആര്‍.ടി.സി.യില്‍

എറണാകുളത്തുനിന്ന് അങ്കമാലിയിലേക്കാണ് റാണ ആദ്യം പോയത്. കെ.എസ്.ആര്‍.ടി.സി.യിലായിരുന്നു യാത്ര. ഇവിടെനിന്ന് മറ്റൊരു വാഹനത്തില്‍ കോയമ്പത്തൂരിലേക്കും അവിടെനിന്ന് പൊള്ളാച്ചിയിലേക്കും പുറപ്പെട്ടു. പെരുമ്പാവൂര്‍ സ്വദേശി റോയിയുടെ ക്വാറിയിലെത്തുന്നത് കഴിഞ്ഞ ഏഴിന്. അതിസമ്പന്നതയില്‍ കഴിഞ്ഞ റാണ അവിടെ ചെലവഴിച്ചത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഒറ്റ മുറിയിലെ കട്ടിലിലാണ്. ചുറ്റും ഇതര സംസ്ഥാന തൊഴിലാളികളായതിനാല്‍ അവിടെ സുരക്ഷിതമാണെന്ന് റാണ ഉറപ്പിച്ചിരുന്നു. ആകെയുണ്ടായിരുന്ന ഒരു മലയാളി റാണയുടെ സഹായിയായിരുന്നു.

പൊള്ളാച്ചി-കോയമ്പത്തൂര്‍ റൂട്ടില്‍ കിണത്തുക്കടവിന് സമീപമുള്ള കുഗ്രാമമായ ദേവരായപുരത്തുനിന്നാണ് പ്രവീണ്‍ റാണ പിടിയിലായത്. നിറയെ പാറമടകളുള്ള സ്ഥലം. കേരള അതിര്‍ത്തിയായ വേലന്താവളത്തുനിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഇവിടത്തെ ഒരു പാറമടയോടു ചേര്‍ന്നാണ് കഴിഞ്ഞ അഞ്ചുദിവസം ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.

ആളെ തിരിച്ചറിയാതിരിക്കാന്‍ സന്ന്യാസിയുടെ വേഷത്തില്‍ ഒരു തൊഴിലാളിയുടെ കൂടെയായിരുന്നു താമസം. സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയുടെ പേരില്‍ തൃശ്ശൂരില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയെക്കുറിച്ച് കഴിഞ്ഞദിവസങ്ങളില്‍ കേരളമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുമ്പോള്‍ ദേവരായപുരത്ത് ഇയാള്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വരാത്തതിനാല്‍ റാണയെക്കുറിച്ച് ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. അതിഥിത്തൊഴിലാളിയുടെ ഫോണില്‍നിന്ന് വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് തൃശ്ശൂരിലെ പോലീസ്സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണം അറസ്റ്റിലെത്തി.

ബുധനാഴ്ച വൈകീട്ട് റാണയെ കേരള പോലീസ് അറസ്റ്റുചെയ്തത് തമിഴ്‌നാട് പോലീസ് അറിഞ്ഞില്ല. അതീവരഹസ്യമായാണ് കേരള പോലീസ് നീങ്ങിയത്. അറസ്റ്റുവാര്‍ത്ത പുറത്തുവന്നപ്പോഴാണ് പ്രദേശത്തുള്ളവര്‍പോലും ഇയാള്‍ ഒളിച്ചുതാമസിച്ച വിവരമറിയുന്നത്.

Content Highlights: praveen rana, police custody, questioning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented