പ്രവീൺ റാണ | Photo: https://www.instagram.com/dr.praveenrana/
തൃശ്ശൂര്‍: സിനിമയില്‍ അവസരം നല്‍കാമെന്നുപറഞ്ഞ് വ്യാജ ഓഡിഷന് നടത്തിയും പ്രവീണ്‍ റാണ യുവാക്കളില്‍നിന്ന് കോടികള്‍ തട്ടി. പുത്തന്‍പള്ളിക്ക് സമീപം കൈപ്പുള്ളി കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനം തുറന്ന് 2014-ല്‍ ഓഡിഷന് നടത്തി. 1000 നായികമാരും 1001 നായകന്മാരും എന്നു പേരിട്ട സിനിമയിലേക്കാണ് താരങ്ങളെ തേടിയത്.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ക്ക് മാത്രം താരങ്ങളായാല്‍ മതിയോ, സാധാരണക്കാരായ നിങ്ങള്‍ക്കും ആകേണ്ടേ എന്നായിരുന്നു പരസ്യം. ഏത് പ്രായത്തിലുള്ളവര്‍ക്കും അവസരമുണ്ടെന്നും പരസ്യത്തിലുണ്ടായിരുന്നു. റാണ തന്നെയാണ് ഓഡിഷന് നടത്തിയത്.
ഒരു ദിവസം 500 പേര് വീതമെത്തിയിരുന്നു. രജിസ്ട്രേഷന് ഫീസായി 500 രൂപയും സിനിമയില്‍ അവസരം ഉറപ്പാക്കുന്നതിന് 20,000 രൂപയും വാങ്ങി. കരാര്‍ ഉണ്ടാക്കുന്നതിനായി ഒന്നുമെഴുതാത്ത മുദ്രപ്പത്രത്തില്‍ ഒപ്പിട്ടും വാങ്ങി.
സിനിമയില്‍ അവസരം കിട്ടാതായതോടെ 20,000 രൂപ തിരികെ ആവശ്യപ്പെട്ടവരെ, ഒന്നുമെഴുതാത്ത മുദ്രപ്പത്രം കൈയിലുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.
തൃശ്ശൂര്‍ ഈസ്റ്റ് ഇന്‍സ്പെക്ടര്‍ പി. ലാല്‍കുമാര്‍, തൃശ്ശൂര്‍ സിറ്റി ക്രൈം സ്ക്വാഡിലെ എസ്.ഐ. മാരായ എന്‍.ജി. സുവ്രതകുമാര്‍. പി. രാഗേഷ്., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി. ജീവന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.എസ്. ലിഗേഷ്, പി. ഹരീഷ് കുമാര്‍, വി.ബി. ദീപക്, കെ. ശരത്., എസ്. സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രവീണ്‍ റാണയെ അറസ്റ്റ് ചെയ്തത്.
നിക്ഷേപമെത്തിക്കാനും പിരിച്ചുവിടാനും ജീവനക്കാര്‍ക്കുമേല്‍ റാണയുടെ സമ്മര്‍ദതന്ത്രം
സേഫ് ആന്‍ഡ് സ്ട്രോങ് സ്ഥാപനങ്ങളിലൂടെ കോടികളുടെ തട്ടിപ്പുനടത്തിയ പ്രവീണ്‍ റാണ സ്ഥാപനത്തിലേക്ക് നിക്ഷേപമെത്തിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു. നിക്ഷേപമെത്തിക്കാത്തവരെ പിരിച്ചുവിട്ടു. തൃശ്ശൂരിലെ പ്രധാന ഓഫീസില്‍ 120-ഓളം ജീവനക്കാരുണ്ടായിരുന്നത് ഡിസംബറില്‍ 12 പേരായി ചുരുങ്ങി.
ജോലിപോകുമെന്ന് ഭയന്നും സമ്മര്‍ദം കാരണവും നിക്ഷേപമെത്തിച്ചവരാകട്ടെ റാണ അറസ്റ്റിലായതോടെ പ്രശ്നത്തിലുമായി. ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്നിന്നുമാണ് ജീവനക്കാര്‍ നിക്ഷേപം സ്വീകരിച്ചത്.
Content Highlights: praveen rana fake audition fraud for his new cinema
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..